27 February Thursday

രഞ്‌ജി ട്രോഫി ക്രിക്കറ്റ്‌ : കേരളം ദയനീയം

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

അഞ്ച്‌ വിക്കറ്റ്‌ നേടിയ രാജസ്ഥാന്റെ എസ്‌ കെ ശർമയുടെ ആഹ്ലാദം


തിരുവനന്തപുരം
രഞ്‌ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്റെ ബാറ്റിങ് നിര തകർന്നടിഞ്ഞു. 44.2 ഓവറിൽ 90ന്‌ എല്ലാവരും പുറത്ത്‌. രാജസ്ഥാൻ ബൗളർ എസ്‌ കെ ശർമ അഞ്ചു വിക്കറ്റെടുത്തു. സ്‌കോർ: കേരളം 90 (44.2), രാജസ്ഥാൻ 4–-173 (44).

18 റണ്ണെടുത്ത രോഹൻ പ്രേമാണ്‌ കേരളത്തിന്റെ ഉയർന്ന സ്‌കോറുകാരൻ. ജലജ്‌ സക്‌സേനയും സൽമാൻ നിസാറും അഭിഷേക്‌ മോഹനനും 11 റൺ വീതം. ഓപ്പണർ വിഷ്‌ണു വിനോദ്‌ പൂജ്യൻ. ക്യാപ്‌റ്റൻ സചിൻ ബേബി 6, രോഹൻ എസ്‌ കുന്നുമ്മൽ 8, മുഹമ്മദ്‌ അസ്‌ഹറുദീൻ 1. കേരളത്തിന്റെ ഏഴ്‌ കളിക്കാർക്ക്‌ ഒറ്റയക്കം കടക്കാനായില്ല.
  മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ആദ്യ ദിവസം

ല്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 173 റണ്ണടിച്ചു. രാജസ്ഥാന്‌ 83 റൺ ലീഡ്‌. രണ്ടാം ഓവറിൽ ജലജ്‌ സക്‌സേന രണ്ട്‌ വിക്കറ്റെടുത്ത്‌ പ്രതീക്ഷ നൽകിയെങ്കിലും ഓപ്പണർ വൈ ബി കോത്താരിയെ (66) പുറത്താക്കാനായില്ല. ആർ കെ ബിഷ്‌നോയ്‌ 67 റൺ നേടി. ജലജിനാണ്‌ നാല്‌ വിക്കറ്റും.


പ്രധാന വാർത്തകൾ
 Top