11 August Thursday

പരമ്പര തേടി ഇന്ത്യ ; രണ്ടാം ട്വന്റി 20 ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 19, 2021



റാഞ്ചി
ട്വന്റി 20 ലോകകപ്പിലെ നിരാശ മായ്‌ക്കാൻ ഇന്ത്യ. ന്യൂസിലൻഡിനെതിരായ മൂന്ന്‌ മത്സര പരമ്പര ലക്ഷ്യമിട്ട്‌ ഇന്നിറങ്ങും. ജയ്‌പുരിലെ ആദ്യകളി അഞ്ച്‌ വിക്കറ്റിന്‌ നേടിയിരുന്നു രോഹിത്‌ ശർമയും കൂട്ടരും. റാഞ്ചിയിലാണ്‌ രണ്ടാം ട്വന്റി 20. രാത്രി ഏഴിന്‌.

യുഎഇയിൽ സമാപിച്ച ലോകകപ്പിൽ സൂപ്പർ 12ൽ പുറത്തായിരുന്നു ഇന്ത്യ. ന്യൂസിലൻഡിനെതിരെ പുതിയ ക്യാപ്‌റ്റൻ രോഹിതിനും പരിശീലകൻ രാഹുൽ ദ്രാവിഡിനും കീഴിലാണ്‌ കളിക്കാനിറങ്ങിയത്‌. ജയ്‌പുരിൽ മികച്ച പ്രകടനമായിരുന്നു ഇന്ത്യ നടത്തിയത്‌. രോഹിതും സൂര്യകുമാർ യാദവും ബാറ്റിൽ തിളങ്ങിയപ്പോൾ ഭുവനേശ്വർ കുമാറും ആർ അശ്വിനും പന്തിൽ കരുത്തുകാട്ടി. ഇരുടീമുകളിലും മാറ്റങ്ങളുണ്ടായേക്കില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top