15 November Friday

സർഫ്രാസ്‌ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019


കറാച്ചി
പാകിസ്ഥാന്റെ ടെസ്റ്റ്‌, ട്വന്റി–-20 ടീമുകളുടെ നായകസ്ഥാനത്തുനിന്ന്‌ സർഫ്രാസ്‌ അഹമ്മദിനെ പുറത്താക്കി. പുതിയ പരിശീലകൻ മിസ്‌ബാ ഉൾ ഹഖിനു കീഴിൽ ശ്രീലങ്കയോട്‌ ട്വന്റി–-20 പരമ്പര തോറ്റതിനു പിന്നാലെയാണ്‌ സർഫ്രാസിന്‌ ക്യാപ്‌റ്റൻ സ്ഥാനം തെറിച്ചത്‌. അസ്‌ഹർ അലിയാണ്‌ പുതിയ ടെസ്റ്റ്‌ ടീം ക്യാപ്‌റ്റൻ. ബാബർ അസം ട്വന്റി–-2-0 നായകനുമാകും. നവംബറിൽ ഓസ്‌ട്രേലിയയുമായി അവരുടെ നാട്ടിൽ നടക്കുന്ന ടെസ്റ്റ്‌, -ട്വന്റി–-2-0 പരമ്പരകളാണ്‌ പാകിസ്ഥാന്‌ ഇനി മുന്നിലുള്ളത്‌. രണ്ട്‌ ടീമുകളിലും സർഫ്രാസിന്‌ ഇടമില്ല.

മൂന്നു വിഭാഗങ്ങളിലെയും പാകിസ്ഥാന്റെ ക്യാപ്‌റ്റനായിരുന്ന സർഫ്രാസിന്‌ മോശം ഫോമാണ്‌ വിനയായത്‌. ക്യാപ്‌റ്റൻസിയിലെ പോരായ്‌മങ്ങളും പുറത്തേക്കുള്ള വഴികാട്ടി.  അഞ്ചുവർഷമായി ടെസ്റ്റിൽ ഒരു സെഞ്ചുറി കണ്ടെത്താനും കഴിഞ്ഞിട്ടില്ല ഈ വലംകൈയന്‌.

ഏകദിന ക്യാപ്‌റ്റൻ പദവിയിൽനിന്ന്‌ വിക്കറ്റ്‌ കീപ്പർ ബാറ്റ്‌സ്‌മാനായ സർഫ്രാസിനെ പിന്നാലെ മാറ്റിയേക്കുമെന്നാണ്‌ സൂചന.
 


പ്രധാന വാർത്തകൾ
 Top