20 November Wednesday

വരവറിയിക്കാൻ ഹൈദരാബാദ്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019

മാഴ്‌സെലീന്യോ


പുണെ സിറ്റിക്കു പകരക്കാരായാണ്‌ ഹൈദരാബാദ്‌ എഫ്‌സി ഐഎസ്‌എലിൽ എത്തുന്നത്‌. കന്നി സീസണിൽത്തന്നെ കിരീടത്തിൽ നോട്ടമിട്ടാണ്‌ ഹൈദരബാദെത്തുന്നത്‌. ഇംഗ്ലീഷ്‌ പരിശീലകനായ ഫിൽ ബ്രൗൺ കളി മെനയുന്ന ടീമിന്റെ കരുത്ത്‌ മുന്നേറ്റമാണ്‌. ബ്രസീലുകാരൻ മാഴ്‌സെലീന്യോയാണ്‌ ഹൈദരാബാദിന്റെ പ്രധാന ആയുധം. കൂട്ടിന്‌ ബ്രസീലിൽനിന്നു തന്നെയുള്ള ബോബോയുമുണ്ട്‌. മധ്യനിരയിൽ കളി മെനയാൻ നെസ്റ്റർ ജെസ്യൂസുമുണ്ട്‌. ഐ ലീഗിൽ കഴിഞ്ഞ സീസണിൽ ചെന്നൈ സിറ്റിയെ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായകമായത്‌ ഈ സ്‌പാനിഷുകാരന്റെ കാലുകളാണ്‌. ആദിൽ ഖാൻ, റോബിൻസിങ്‌, ലക്ഷ്‌മികാന്ത്‌ കട്ടിമണി എന്നീ ഇന്ത്യൻ താരങ്ങളും അടങ്ങുന്ന ടീം ശക്തരാണ്‌.


പ്രധാന വാർത്തകൾ
 Top