26 June Wednesday

ഇത്‌ ചരിത്രവിജയം

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019

ത്രിരാഷ്‌ട്ര പരമ്പര വിജയികൾക്കുള്ള ട്രോഫിയുമായി ബംഗ്ലാദേശ്‌ ക്യാപ്‌റ്റൻ മഷ്‌റഫെ മൊർത്തസ


ഡബ്ലിൻ
വെസ‌്റ്റിൻഡീസ‌ിനെ മഴനിയമപ്രകാരം അഞ്ച‌് വിക്കറ്റിന‌് തോൽപ്പിച്ച‌് ബംഗ്ലാദേശ‌് ആദ്യമായി ത്രിരാഷ‌്ട്ര പരമ്പര സ്വന്തമാക്കി. യുവതാരം മൊസദെക‌് ഹുസൈ‌ന്റെ മിന്നുന്ന പ്രകടനമാണ‌് ബംഗ്ലാദേശിന‌് ജയമൊരുക്കിയത‌്. ആദ്യം ബാറ്റ‌് ചെയ‌്ത വെസ‌്റ്റിൻഡീസ‌് 1–-152ൽ നിൽക്കെ മഴ പെയ‌്തു. തുടർന്ന‌് ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 24 ഓവറിൽ 210 റണ്ണായി നിശ‌്ചയിച്ചു. ഏ‌ഴ‌ു പന്ത‌് ശേഷിക്കെ ബംഗ്ലാദേശ‌് ജയംനേടി.

ഇരുപത്തിനാലു പന്തിൽ 52 റണ്ണെടുത്ത ഹുസൈന്റെ ഇന്നിങ‌്സിൽ അഞ്ച‌് സിക‌്സറും രണ്ട‌ു ബൗണ്ടറികളും ഉൾപ്പെട്ടു. 20 പന്തിലാണ‌് ഹുസൈൻ 50 റണ്ണെടുത്തത‌്. ബംഗ്ലാദേശിനുവേണ്ടി ഏറ്റവും വേഗത്തിൽ അര സെഞ്ചുറി തികച്ച കളിക്കാരനാണ‌് ഹുസൈൻ. സൗമ്യ സർക്കാർ 41 പന്തിൽ 66 റണ്ണെടുത്തു.


പ്രധാന വാർത്തകൾ
 Top