14 April Wednesday

ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ്‌‌ : ഒസാക–- ബ്രാഡി ഫൈനൽ

വെബ് ഡെസ്‌ക്‌Updated: Friday Feb 19, 2021


മെൽബൺ
ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ്‌ വനിതാവിഭാഗം സിംഗിൾസ്‌ ഫൈനലിൽ നാളെ ജപ്പാൻ താരം നവോമി ഒസാക അമേരിക്കയുടെ ജെന്നിഫർ ബ്രാഡിയെ നേരിടും. സെമിയിൽ ഒസാക അമേരിക്കൻ താരം സെറീന വില്യംസിനെ 6–-3, 6–-4ന്‌ തോൽപ്പിച്ചു. മൂന്നാം റാങ്കുകാരി ഒസാക 2019ലെ ജേത്രിയാണ്‌. ആദ്യ ഗ്രാന്റ് ‌സ്ലാം ഫൈനലിലെത്തിയ ഇരുപത്തഞ്ചുകാരി ബ്രാഡി ചെക്ക്‌ താരം കരോലിന മുചോവയെ 6–-4, 3–-6, 6–-4ന്‌ കീഴടക്കി.

പുരുഷവിഭാഗം സിംഗിൾസിൽ ഒന്നാംനമ്പർ താരം സെർബിയയുടെ നൊവാക്‌ യൊകോവിച്ച്‌ ഫൈനലിൽ കടന്നു.  റഷ്യയുടെ അസ്‌ലൻ കരറ്റ്‌സേവിനെ 6–-3, 6–-4, 6–-2ന്‌ പരാജയപ്പെടുത്തി. യൊകോവിച്ച്‌ ഫൈനലിലെത്തിയ എട്ടുതവണയും കിരീടം നേടിയിട്ടുണ്ട്‌. ലക്ഷ്യം തുടർച്ചയായി മൂന്നാം ഓസ്‌ട്രേലിയൻ ഓപ്പണും പതിനെട്ടാം ഗ്രാന്റ് ‌സ്ലാമും.  ഇന്ന്‌ രണ്ടാം സെമിയിൽ സ്‌റ്റെഫാനോസ്‌‌ സിറ്റ്‌സിപാസ്‌ റഷ്യയുടെ ഡാനിൽ മെദ്‌വദേവിനെ നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top