30 October Friday

ഇനി ‘സ്‌പോട്ടിങ്‌ ക്ലബ് ഈസ്റ്റ് ‌ബംഗാൾ’ ; രൂപവും ഭാവവും മാറി ഈസ്റ്റ്‌ ബംഗാൾ

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020


കൊൽക്കത്ത
രൂപവും ഭാവവും മാറി ഈസ്റ്റ്‌ ബംഗാൾ. ഐഎസ്‌എൽ ഫുട്‌ബോൾ അരങ്ങേറ്റത്തിന്‌ തയ്യാറെടുക്കുന്ന കൊൽക്കത്തക്കാർ ഇനിമുതൽ ‘സ്‌പോട്ടിങ്‌ ക്ലബ് ഈസ്റ്റ്‌ ബംഗാൾ’ എന്നറിയപ്പെടും. ടീമിന്റെ ലോഗോയിലും ചെറിയ മാറ്റം വരുത്തി. പുതിയ ഉടമകളായി ശ്രീ സിമന്റ്‌ ലിമിറ്റഡ്‌ എത്തിയതോടെയാണ്‌ ഈസ്റ്റ്‌ ബംഗാളിൽ മാറ്റങ്ങൾ വന്നത്‌. 76 ശതമാനം ഓഹരികളും ശ്രീ സിമന്റ്‌ വാങ്ങി.

ലിവർപൂൾ താരമായിരുന്ന റോബി ഫൗളറിനെ പരിശീലകനായി നിയമിച്ച ടീം പ്രമുഖ വിദേശ താരങ്ങളെ അണിയറയിലെത്തിക്കാനുള്ള നീക്കത്തിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top