Deshabhimani

സൂപ്പർ ലീഗ്‌ കേരള ; തുടരാൻ കലിക്കറ്റ്‌ , ആദ്യജയത്തിന്‌ ഫോഴ്സ കൊച്ചി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 17, 2024, 11:43 PM | 0 min read


കോഴിക്കോട്‌
സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിൽ ജയം തുടരാൻ കലിക്കറ്റ്‌ എഫ്‌സി. സ്വന്തംതട്ടകമായ കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ ഇന്ന്‌ ഫേഴ്‌സ കൊച്ചിയെ നേരിടും. ആദ്യജയമാണ്‌ കൊച്ചിയുടെ ലക്ഷ്യം. രാത്രി 7.30നാണ്‌ പോരാട്ടം.

ഇരുടീമുകളുടെയും മൂന്നാംമത്സരമാണിത്‌. ഉദ്‌ഘാടനമത്സരത്തിൽ രണ്ടുഗോളിന്‌ മലപ്പുറം എഫ്‌സിയോട്‌ തോറ്റ ഫോഴ്‌സ കൊച്ചി രണ്ടാംമത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സുമായി സമനിലയിൽ പിരിഞ്ഞു. ആദ്യകളിയിൽ തിരുവനന്തപുരം കൊമ്പൻസിനെ സമനിലയിൽ തളച്ച കലിക്കറ്റ്‌ മലപ്പുറം എഫ്‌സിയെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത മൂന്നുഗോളിന്‌ തകർത്തതിന്റെ ആത്മവിശ്വാസവുമായാണ്‌ ഹോം ഗ്രൗണ്ടിൽ രണ്ടാംമത്സരത്തിനിറങ്ങുന്നത്‌. നാല്‌ പോയിന്റുമായി ഒന്നാംസ്ഥാനത്താണ്‌. രണ്ടുമത്സരങ്ങളിലായി നാലുഗോളുകളാണ്‌ കലിക്കറ്റ്‌ ഇതിനകം അടിച്ചുകൂട്ടിയത്‌. ഗനി അഹമ്മദ് നിഗം, ക്യാപ്റ്റൻ ജിജോ ജോസഫ്, കെർവെൻസ് ബെൽഫോർട്ട് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.

ആദ്യമത്സരത്തിലേറ്റ പരാജയത്തിൽനിന്ന്‌ കരകയറാൻ കോഴിക്കോട്ട്‌ പന്തുതട്ടിയ കൊച്ചി, കണ്ണൂർ വാരിയേഴ്സിനെ പൂട്ടിയെങ്കിലും വിജയം കൈപ്പിടിയിൽ ഒതുക്കാനായില്ല.  കലിക്കറ്റിന്റെ തട്ടകത്തിൽ മൂന്നാംമത്സരത്തിനിറങ്ങുമ്പോൾ ജയം അനിവാര്യമാണ്‌. ഒരു പോയിന്റുമായി പട്ടികയിൽ അഞ്ചാംസ്ഥാനത്താണവർ.



deshabhimani section

Related News

View More
0 comments
Sort by

Home