14 August Friday

ട്വന്റി 20 ലോകകപ്പ്‌ മാറ്റും

വെബ് ഡെസ്‌ക്‌Updated: Thursday Jun 18, 2020


സിഡ്‌നി
ഓസ്‌ട്രേലിയയിൽ ഈ വർഷം നടക്കേണ്ട ട്വന്റി–-20 ലോകകപ്പ്‌ മാറ്റിവയ്‌ക്കും. ഇതുസംബന്ധിച്ച തീരുമാനം വൈകില്ലെന്നാണ്‌ സൂചന. കോവിഡ്‌ ലോകമാകെ പടരുന്ന സാഹചര്യത്തിൽ ലോകകപ്പ്‌ അസാധ്യമാണെന്നാണ്‌ ആതിഥേയരായ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയുടെ ചെയർമാൻ ഏൾ എഡിങ്‌സിന്റെ പ്രതികരണം. ഒക്‌ടോബർ 18 മുതൽ നവംബർ 15വരെയാണ്‌ ലോകകപ്പ്‌ നിശ്‌ചയിച്ചിട്ടുള്ളത്‌.

കോവിഡ്‌ കാലത്ത്‌ 16 രാജ്യങ്ങൾ പങ്കെടുക്കുന്ന ലോകകപ്പ്‌ എങ്ങനെ നടത്താൻ സാധിക്കുമെന്നാണ്‌ എഡിങ്‌സിന്റെ ആശങ്ക. ആതിഥേയ രാജ്യത്തെ പ്രധാന ക്രിക്കറ്റ്‌ സംഘാടകൻതന്നെ  സംശയം ഉന്നയിച്ചതിനാൽ  രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിലിന്റെ തീരുമാനം ഉടനെയുണ്ടാകും. കഴിഞ്ഞാഴ്‌ച ചേർന്ന ഐസിസി യോഗം തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു. സാഹചര്യങ്ങൾ വിലയിരുത്തി അടുത്തമാസം തീരുമാനം എടുക്കാമെന്നായിരുന്നു അറിയിപ്പ്‌.

എന്നാൽ, ഓസ്‌ട്രേലിയ സംഘാടനം അസാധ്യമെന്ന്‌ പറയുന്നതിനാൽ ഐസിസി തീരുമാനം ഉടൻ വേണമെന്നാണ്‌ ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡിന്റെ നിലപാട്‌. ലോകകപ്പ്‌ മാറ്റിയാൽ ആ സമയത്ത്‌ ഐപിഎൽ ക്രിക്കറ്റ്‌ നടത്താനാണ്‌ ബിസിസിഐ നീക്കം. ഐപിഎൽ ഒഴിവാക്കിയാൽ ബിസിസിഐക്ക്‌ 4000 കോടി നഷ്ടമുണ്ടാകും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top