23 July Tuesday

ദക്ഷിണാഫ്രിക്കയ‌്ക്ക‌് ഇന്ന‌് നിർണായകം; എതിരാളികൾ ന്യൂസിലൻഡ്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

ബിർമിങ‌്ഹാം> ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ‌്ക്ക‌് ഇന്ന‌് നിർണായക മത്സരം. ന്യൂസിലൻഡുമായാണ‌് കളി. തോറ്റാൽ ദക്ഷിണാഫ്രിക്കയുടെ സെമി സാധ്യത പൂർണമായും അവസാനിക്കും. അഞ്ച‌് കളിയിൽ ഒരു ജയം മാത്രമുള്ള ദക്ഷിണാഫ്രിക്ക പോയിന്റ‌് പട്ടികയിൽ എട്ടാമതാണ‌്. അഫ‌്ഗാനിസ്ഥാനെതിരെ മാത്രമേ ദക്ഷിണാഫ്രിക്കയ‌്ക്ക‌് ജയിക്കാനായുള്ളൂ.

ന്യൂസിലൻഡ‌് ഒരു കളിയും തോൽക്കാതെയാണ‌് എത്തുന്നത‌്. ഇന്ത്യയുമായുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. പോയിന്റ് പട്ടികയിൽ മൂന്നാമതാണ‌് കിവീസ‌്.
 


പ്രധാന വാർത്തകൾ
 Top