22 February Saturday

ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പ്: കേരളം ഓവറോള്‍ ചാമ്പ്യന്‍മാര്‍

വെബ് ഡെസ്‌ക്‌Updated: Saturday Jan 18, 2020

മുംബൈ > മഹാരാഷ്‌ട്രയിലെ നന്ദേതില്‍ നടന്ന ദേശീയ സീനിയര്‍ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഓവറോള്‍ ചാമ്പ്യന്മാരായി. പുരുഷന്മാരുടെ 640 കിലോ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരായ പഞ്ചാബിനെ പരാജയപ്പെടുത്തി. ചരിത്രത്തിലാദ്യമായാണ് കേരളം സീനിയര്‍ പുരുഷ ടീം കിരീടം നേടുന്നത്.

560 കിലോ മിക്‌സഡ് ടീം രണ്ടാം സ്ഥാനവും 600 കിലോ സീനിയര്‍ പുരുഷന്മാര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ആണ്‍കുട്ടികള്‍ രണ്ടാം സ്ഥാനവും നേടി. ആകെയുള്ള അഞ്ച് വിഭാഗങ്ങളില്‍ രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് കേരളം നേടിയത്.കണ്ണൂര്‍ മാടായി കോളേജ് ഗ്രൗണ്ടില്‍ പത്തു ദിവസത്തെ പരിശീലനത്തിന് ശേഷമാണ് ടീം മല്‍സരത്തില്‍ പങ്കെടുത്തത്.


പ്രധാന വാർത്തകൾ
 Top