27 September Sunday
അണ്ടർ 19 ലോകകപ്പ്‌

ഗഫാരിയുടെ സ്‌പിന്നിൽ അഫ്‌ഗാന്റെ മുഴക്കം

വെബ് ഡെസ്‌ക്‌Updated: Saturday Jan 18, 2020

ദക്ഷിണാഫ്രിക്കക്കെതിരെ ജയം നേടിയ അഫ്‌ഗാൻ താരങ്ങൾ മൈതാനത്ത്‌ സെൽഫി എടുത്തപ്പോൾ



പോർട്ട്‌ എലിസബത്ത്‌
കൗമാര ക്രിക്കറ്റിൽ ഇടിമുഴക്കമായി അഫ്‌ഗാനിസ്ഥാൻ. അണ്ടർ 19 ലോകകപ്പിൽ അഫ്‌ഗാൻ ഗംഭീരമായി അരങ്ങേറി. ആതിഥേയരായ ദക്ഷിണാഫ്രിക്കയെ ഏഴ്‌ വിക്കറ്റിന്‌ തകർത്തു. ആറ്‌ വിക്കറ്റെടുത്ത സ്‌പിന്നർ ഷഫീഖുള്ള ഗഫാരിയാണ്‌ വിജയശിൽപ്പി. സ്‌കോർ: ദക്ഷിണാഫ്രിക്ക 129 (29.1), അഫ്‌ഗാൻ 3–-130 (25).

ആദ്യം ബാറ്റുചെയ്‌ത ദക്ഷിണാഫ്രിക്ക രണ്ട്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 62 റണ്ണെന്ന നിലയിലായിരുന്നു. അവസാന എട്ട്‌ വിക്കറ്റുകൾ 67 റണ്ണിന്‌ നിലംപൊത്തി. ക്യാപ്‌റ്റൻ ബ്രൈസ്‌ പാർസൺസും (40) ജെറാൾഡ്‌ കോട്‌സിയും (38) മാത്രമാണ്‌ സ്‌പിന്നിൽ പിടിച്ചുനിന്നത്‌. 9.1 ഓവറിൽ 15 റൺ വിട്ടുകൊടുത്താണ്‌ കളിയിലെ താരമായ പതിനെട്ടുകാരൻ ഗഫാരി ആറ്‌ വിക്കറ്റുകൾ പിഴുതത്‌. ദക്ഷിണാഫ്രിക്കയുടെ എട്ട്‌ ബാറ്റ്‌സ്‌മാൻമാർ ഒറ്റയക്കം കടന്നില്ല.

അഫ്‌ഗാന്റെ മറുപടി അനായാസമായിരുന്നു. ഇബ്രാഹിം സദ്രാനും (52) ഇമ്രാനും (57) നയിച്ചു. ഇന്ന്‌ നാല് കളികൾ. ഓസ്‌ട്രേലിയ–-വെസ്‌റ്റിൻഡീസ്‌, ബംഗ്ലാദേശ്‌–-സിംബാബ്‌വേ, ജപ്പാൻ–-ന്യൂസിലൻഡ്‌, കനഡ–-യുഎഇ. നാളെ ഇന്ത്യ ശ്രീലങ്കയെ നേരിടും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top