27 February Thursday

സാനിയ സഖ്യം ഫൈനലിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 18, 2020


ഹൊബാർട്ട്‌
മടങ്ങിവരവിലെ ആദ്യ ടൂർണമെന്റിൽ സാനിയ മിർസ ഫൈനലിൽ. ഹൊബാർട്ട്‌ ഇന്റർനാഷണൽ ടെന്നീസ്‌ വനിതാ ഡബിൾസിൽ സാനിയയും കൂട്ടുകാരി ഉക്രയ്‌നിന്റെ നാദിയ കിചെനോക്കും ഫൈനലിൽ പ്രവേശിച്ചു. അമ്മയായതിനു പിന്നാലെ രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ്‌ സാനിയ കളത്തിൽ തിരിച്ചെത്തിയത്‌.

സെമിയിൽ സ്ലോവേനിയൻ–-ചെക്ക്‌ കൂട്ടുകാരികളായ ടമര സിദൻസെക്‌–-മരിയെ ബുസ്‌കോവ സഖ്യത്തെയാണ്‌ സാനിയയും കൂട്ടാളിയും കീഴടക്കിയത്‌. നേരിട്ടുള്ള സെറ്റുകൾക്കാണ്‌ ജയം (7–-6, 6–-2). ഇന്ന്‌ നടക്കുന്ന ഫൈനലിൽ ചൈനയുടെ ഹാങ്‌ ഷുഹായ്‌–-പെങ്‌ ഷുഹായി കൂട്ടുകെട്ടിനെ നേരിടും.


പ്രധാന വാർത്തകൾ
 Top