08 December Sunday

റെക്കോഡ്‌ തിരുത്തൂ സമ്മാനം നേടൂ

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019


തലശേരി
ഇതൊരു വെല്ലുവിളിയാണ്‌. റെക്കോഡ്‌ തിരുത്താൻ ആരുണ്ടെന്ന്‌ കെ ജെ വിജിലയുടെ ചോദ്യം. 17 വർഷം പഴക്കമുള്ള തന്റെ റെക്കോഡ്‌ തിരുത്തുന്നവർക്ക്‌ സമ്മാനവുമായി സ്‌റ്റേഡിയത്തിൽ വിജിലയുമെത്തും. 2001ലെ കോട്ടയം സംസ്ഥാന സ്‌കൂൾ കായികമേളയിൽ  സീനിയർ പെൺകുട്ടികളുടെ  400 മീറ്റർ ഹർഡിൽസിൽ തൃശൂർ സായി താരം വില്ലടം എച്ച്‌എസ്‌എസിലെ വിജില കുറിച്ച റെക്കോഡ്‌ ഇതുവരെ ഭേദിക്കപ്പെട്ടിട്ടില്ല. അതേ വർഷം 400 മീറ്ററിൽ വിജില കുറിച്ച റെക്കോഡ്‌ ബീനാമോളും പിന്നീട്‌ ടിന്റു ലൂക്കയും തകർത്തിട്ടുണ്ട്‌. തലശേരി റെയിൽവേ സ്‌റ്റേഷനിൽ സീനിയർ ക്ലർക്കാണ്‌ വിജില.


പ്രധാന വാർത്തകൾ
 Top