05 December Thursday

സർക്കാർ ഒളിമ്പ്യരെ തേടുന്നു

എൻ കെ സുജിലേഷ്‌Updated: Sunday Nov 17, 2019



കണ്ണൂർ
ഒളിമ്പിക്‌സിന്‌ മെഡലൊരുക്കാൻ സർക്കാർ താരങ്ങളെ തേടുന്നു. 2024, 2028 ഒളിമ്പിക്‌സ്‌ ലക്ഷ്യമിട്ട്‌ അത്‌ലീറ്റുകളെ കണ്ടെത്താൻ സർക്കാർ നിയോഗിച്ച നിരീക്ഷകൻ കെ എസ്‌ അജിമോൻ എത്തി. മികച്ച പത്ത്‌ അത്‌ലീറ്റുകളെ കണ്ടെത്താനാണ്‌ നിർദേശം. 

ഗുജറാത്തിലെ നദിയാദിലുള്ള അത്‌ലറ്റിക്‌ അക്കാദമിയിൽ മുഖ്യ പരിശീലകനായ അജിമോൻ മത്സരങ്ങൾ വിലയിരുത്തി. മീറ്റിനുശേഷം സർക്കാരിന്‌ റിപ്പോർട്ട്‌ നൽകുമെന്ന്‌ അജിമോൻ പറഞ്ഞു. പൂഞ്ഞാർ സ്വദേശിയായ അജിമോൻ പുണെ ആർമി സ്‌പോർട്‌സ്‌ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ചീഫ്‌ കോച്ചായി വിരമിച്ചതാണ്‌.


പ്രധാന വാർത്തകൾ
 Top