13 December Friday

ഇതാ അർജന്റീന

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019


റിയാദ്‌
കോപ അമേരിക്ക ഫുട്‌ബോളിലെ തോൽവിക്ക്‌ ബ്രസീലിനോട്‌ കണക്ക്‌ തീർത്ത്‌ അർജന്റീന. രാജ്യാന്തര സൗഹൃദ മത്സരത്തിൽ ക്യാപ്‌റ്റൻ ലയണൽ മെസിയുടെ ഒറ്റഗോളിൽ അർജന്റീന ബ്രസീലിനെ കീഴടക്കി.

രാജ്യാന്തര മത്സരങ്ങളിലുള്ള മൂന്നുമാസത്തെ വിലക്ക്‌ കഴിഞ്ഞെത്തിയ മെസി തിരിച്ചുവരവ്‌ ആഘോഷമാക്കി. ഒത്തൊരുമയോടെ ഊർജസ്വലരായി പന്തുതട്ടിയാണ്‌ അർജന്റീനയുടെ യുവനിര ജയം പിടിച്ചത്‌.

റിയാദിലെ കിങ്‌ സൗദ്‌ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിൽ ത്രസിപ്പിക്കുന്ന തുടക്കമായിരുന്നു. പത്ത്‌ മിനിറ്റ്‌ തികയുംമുമ്പേ ബ്രസീലിന്‌ പെനൽറ്റി. ഗബ്രിയേൽ ജെസ്യൂസിന്‌ പിഴച്ചു. ബ്രസീൽ തളർന്നു. നിമിഷങ്ങൾക്കകം അലക്‌സ്‌ സാൻഡ്രോ മെസിയെ വീഴ്‌ത്തി. ഇത്തവണ പെനൽറ്റിയുടെ ആനുകൂല്യം അർജന്റീനയ്‌ക്ക്‌. മെസി തൊടുത്തു. അലിസൺ ബക്കർ തട്ടിയകറ്റി. പന്ത്‌ തിരികെ മെസിയിലേക്കെത്തി. രണ്ടാംതവണ പിഴച്ചില്ല നായകന്‌. അർജന്റീന കുപ്പായത്തിലെ 69–-ാം ഗോൾ പിറന്നു. പന്ത്‌ കാലിൽവച്ചിട്ടും ഒപ്പമെത്താനായില്ല ബ്രസീലിന്‌. അർജന്റീനയാകട്ടെ നിറഞ്ഞുകളിച്ചു.


പ്രധാന വാർത്തകൾ
 Top