12 November Tuesday

സ്‌പെയ്‌ൻ കടന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

സ്‌പെയ്‌നിന്‌ വേണ്ടി ഗോളടിച്ച റോഡ്രിഗോയുടെ ആഹ്ലാദം

               
സൊൾന
മുൻ ചാമ്പ്യൻമാരായ സ്‌പെയ്‌ൻ യൂറോ കപ്പ്‌ ഫുട്‌ബോളിന്‌ യോഗ്യത നേടി. ഇതോടെ യോഗ്യത നേടിയ ടീമുകളുടെ എണ്ണം പത്തായി. 24 ടീമുകൾക്കാണ്‌ ആകെ യോഗ്യത.
സ്വീഡനോട്‌ സമനില വഴങ്ങിയാണ്‌ സ്‌പെയ്‌ൻ കടന്നത്‌ (1–-1). പരിക്കുസമയത്ത്‌ റോഡ്രിഗോയാണ്‌ സ്‌പെയ്‌നിനെ രക്ഷിച്ചത്‌. ഫാബിയാൻ റൂയിസ്‌ അവസരമൊരുക്കി.
സ്വീഡൻ തുടക്കത്തിലേ ലീഡ്‌ നേടി. മാർകസ്‌ ബെർഗിന്റെ ഹെഡറിലൂടെയായിരുന്നു മുന്നിലെത്തിയത്‌. റോബിൻ ക്വയിസനിന്റെ ഹെഡർ സ്‌പെയ്‌ൻ ഗോൾ കീപ്പർ ഡേവിഡ്‌ ഡെഗെയ തട്ടിയകറ്റി. പരിക്കുകാരണം രണ്ടാംപകുതിയിൽ ഡെഗെയ ഇറങ്ങിയില്ല.

മറ്റൊരു മത്സരത്തിൽ ഇറ്റലി അഞ്ച്‌ ഗോളുകൾക്ക്‌ ലിച്ചെൻസ്‌റ്റെയ്‌നെ തകർത്തു.  തുടർച്ചയായ രണ്ടാം മത്സരത്തിലാണ്‌ സ്‌പെയ്‌ൻ സമനില വഴങ്ങുന്നത്‌. കഴിഞ്ഞ കളിയിൽ നോർവെയോടും സമനിലയിൽ കുരുങ്ങി. ആന്ദ്രേ ബെലോട്ടി ഇരട്ടഗോൾനേടി. ഫെഡറികോ ബെർണാഡേഷി റൊമങ്‌നോലി, എൽ ഷരാവി എന്നിവരും ഗോളടിച്ചു. യോഗ്യത ഉറപ്പാക്കിയ ഇറ്റലി എല്ലാ കളിയും ജയിച്ചു.  ഗ്രീസ്‌ 2–-1ന്‌ ബോസ്‌നിയ ആൻഡ്‌ ഹെർസെഗോവിനയെ തോൽപ്പിച്ചു.


പ്രധാന വാർത്തകൾ
 Top