13 November Wednesday

ദേഷ്യം വരും, നിരാശയും: ധോണി

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019


ന്യൂഡൽഹി
കളത്തിൽ ഏത്‌ സമ്മർദ ഘട്ടത്തെയും ശാന്തമായി കൈകാര്യം ചെയ്യുന്ന കളിക്കാരനെന്നാണ്‌ മഹേന്ദ്ര സിങ്‌ ധോണിക്കുള്ള വിശേഷണം. എല്ലാവരെയുംപോലെ ദേഷ്യവും നിരാശയുമൊക്കെ തനിക്കും ഉണ്ടാകാറുണ്ടെന്നാണ്‌ ധോണിയുടെ പ്രതികരണം. എന്നാൽ മറ്റുള്ളവരെക്കാൾ നന്നായി വികാരങ്ങൾ നിയന്ത്രിക്കാനാകും–- ധോണി പറഞ്ഞു.

‘‘എനിക്ക്‌ ദേഷ്യം വരാറുണ്ട്‌. നിരാശ ബാധിക്കാറുണ്ട്‌. കാര്യങ്ങൾ വിചാരിച്ചപോലെ നടന്നില്ലെങ്കിൽ അസ്വസ്ഥതയമുണ്ടാകും. പക്ഷേ, അതൊരിക്കലും പരിധി വിട്ടുപോകാറില്ല. മറ്റുള്ളവരെക്കാൾ നന്നായി അതൊക്കെ നിയന്ത്രിക്കാൻ കഴിയുന്നുണ്ട്‌–- ധോണി വ്യക്തമാക്കി.ലോകകപ്പ്‌ സെമി തോൽവിക്കുശേഷം ക്രിക്കറ്റിൽനിന്ന്‌ അവധി എടുത്തിരിക്കുകയാണ്‌ ഈ വിക്കറ്റ്‌ കീപ്പർ.


പ്രധാന വാർത്തകൾ
 Top