31 October Saturday

പൊരുതി നേടി ഓസീസ്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020


മാഞ്ചസ്റ്റർ
ഗ്ലെൻ മാക്‌സ്‌വെല്ലിന്റെയും അലക്‌സ്‌ കാരിയുടെയും ചിറകിലേറി ഓസ്‌ട്രേലിയ. ഇരുവരുടെയും ഉജ്ജ്വല സെഞ്ചുറികളിൽ ഇംഗ്ലണ്ടിനെ മൂന്ന്‌ വിക്കറ്റിന്‌ വീഴ്‌ത്തി ഓസീസ്‌ മൂന്ന്‌ മത്സര ഏകദിന ക്രിക്കറ്റ്‌ പരമ്പര സ്വന്തമാക്കി (2–-1).

303 റൺ വിജയലക്ഷ്യം പിന്തുടർന്ന ഓസീസ്‌ ഒരുഘട്ടം അഞ്ചിന്‌ 73 എന്ന നിലയിലായിരുന്നു. ആറാം വിക്കറ്റിൽ  മാക്‌സ്‌വെല്ലും (90 പന്തിൽ 108) കാരിയും (114 പന്തിൽ 106) ചേർന്ന് കൂട്ടിച്ചേർത്ത‌ 212 റൺ ഓസീസിന്‌ അവിശ്വസനീയ ജയമൊരുക്കി. നേരത്തേ ഓപ്പണർ ജോണി ബെയർസ്‌റ്റോയുടെ (112) മികവിലാണ്‌ ഇംഗ്ലണ്ട്‌ മുന്നൂറ്‌ കടന്നത്‌. സ്‌കോർ: ഇംഗ്ലണ്ട്‌ 7–-302, ഓസീസ്‌ 7–-305 (49.4).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top