27 September Sunday

ആവേശപ്പോരിൽ ബോണിമൗത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020


ലണ്ടൻ
ത്രസിപ്പിച്ച പോരിൽ ജയംപിടിച്ച്‌ ബോണിമൗത്ത്‌ ഇംഗ്ലീഷ്‌ കപ്പ്‌ ഫുട്‌ബോൾ മൂന്നാംറൗണ്ടിൽ. സഡൻ ഡെത്തിൽ 11–-10ന്‌ ക്രിസ്റ്റൽ പാലസിനെ മറികടന്നു. നിശ്ചിതസമയം ഗോളില്ലാ കളിയായതോടെയാണ്‌ ഷൂട്ടൗട്ടിലേക്ക്‌ നീണ്ടത്‌. എന്നാൽ, അഞ്ചു കിക്കുകളും ഇരുടീമുകളും വലയിലെത്തിച്ചു. പിന്നീട്‌ സഡൻ ഡെത്തിലേക്ക്‌. വിട്ടുകൊടുക്കാതെ കളിക്കാർ പന്ത്‌ വലയിലാക്കി. എന്നാൽ, പതിനൊന്നാം ശ്രമത്തിൽ ഇരുകൂട്ടർക്കും പിഴച്ചു.

പിന്നാലെ ഡേവിഡ്‌ ബ്രൂക്‌സ്‌ ബേണിമൗത്തിനെ മുന്നിലേക്കെത്തിച്ചു. പാലസിനായി തൊടുത്ത ലൂക്കാ മിലിവോഹെവിച്ചിന്റെ പന്ത്‌ ബാറിൽ തട്ടി മടങ്ങി. ഇരുടീമിലെയും 11 കളിക്കാരും ഒരുവട്ടം പെനൽറ്റി തൊടുത്തു എന്ന സവിശേഷതയും കളിക്കുണ്ട്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top