27 September Sunday

ഒബമയങ്‌ കരാർ നീട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020


ലണ്ടൻ
ക്യാപ്‌റ്റൻ പിയറി എമെറിക്‌ ഒബമയങ്‌ 2023 വരെ അഴ്‌സണലിൽ തുടരും. ഇംഗ്ലീഷ്‌ ക്ലബ്ബുമായുള്ള കരാർ മുപ്പത്തൊന്നുകാരൻ മൂന്നുവർഷത്തേക്കുകൂടി നീട്ടി. 2018ൽ ബോറൂസിയ ഡോർട്ട്‌മുണ്ടിൽനിന്നാണ്‌ ഗാബോൺ മുന്നേറ്റക്കാരൻ അഴ്‌സണലിൽ എത്തിയത്‌. 111 കളികളിൽ 72 ഗോളുകൾ അടിച്ചിട്ടുണ്ട്‌. 2018–-19 പ്രീമിയർ ലീഗ്‌ സീസണിലെ മികച്ച ഗോൾവേട്ടക്കാരനായിരുന്നു. ഇതിനിടെ അഴ്‌സണൽ ഗോൾകീപ്പർ എമിലിയാനോ മാർടിനെസ്‌ ആസ്റ്റൺ വില്ലയിലേക്ക്‌ ചേക്കേറി. നാലുവർഷത്തേക്കാണ്‌ കരാർ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top