26 September Saturday

ജർമൻ ലീഗിൽ കാണികളെത്തും

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020


ബെർലിൻ
ജർമൻ ലീഗ്‌ ഫുട്‌ബോൾ മത്സരങ്ങൾ സ്‌റ്റേഡിയത്തിൽ കാണാൻ കാണികൾക്ക്‌ അനുമതി നൽകും. വെള്ളിയാഴ്‌ചയാണ്‌ ലീഗ്‌ ആരംഭിക്കുന്നത്‌. ആദ്യകളിയിൽ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്‌ ഷാൽക്കെയെ നേരിടും.

മത്സരം കാണാൻ 25 ശതമാനം കാണികളെ അനുവദിക്കാൻ ജർമൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്‌. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ കാണികളെ അകത്ത്‌ കയറ്റുകയുള്ളൂ. ഇതിനിടെ രോഗബാധിതരുടെ എണ്ണം കൂടിയാൽ കാണികളെ പൂർണമായും വിലക്കും.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top