21 July Sunday

സംസ്ഥാന സീനിയർ അത‌്‌ലറ്റിക‌്‌സ‌്: കോട്ടയം ജേതാക്കൾ

ജിജോ ജോർജ‌്Updated: Monday Jun 17, 2019

തേഞ്ഞിപ്പലം (മലപ്പുറം) > സംസ്ഥാന സീനിയർ അത‌്‌ലറ്റിക‌് മീറ്റിൽ കോട്ടയം ഓവറോൾ കിരീടം നിലനിർത്തി. 10 വീതം സ്വർണവും വെള്ളിയും 11 വെങ്കലവുമടക്കം 189 പോയിന്റോടെയാണ‌് കിരീടനേട്ടം. ഒമ്പത‌് സ്വർണവും 14 വെള്ളിയും അഞ്ച‌് വെങ്കലവുമായി 170 പോയിന്റോടെ എറണാകുളം രണ്ടാമതായി.  ഒമ്പത‌് സ്വർണവും അഞ്ച‌ുവീതം വെള്ളിയും വെങ്കലവുമായി (158.5) പാലക്കാടിനാണ‌് മൂന്നാം സ്ഥാനം.

ആലപ്പുഴ (98), കോഴിക്കോട‌് (94) നാലും അഞ്ചും സ്ഥാനങ്ങളിൽ. കോട്ടയത്തിന്റെ വനിതകൾ 139 പോയിന്റുകൾ നേടി. എറണാകുളം (72), കോഴിക്കോട‌് (66) രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പുരുഷവിഭാഗത്തിൽ പാലക്കാടാണ‌് ജേതാക്കൾ (110.5). എറണാകുളം (98), കോട്ടയം (50) തുടർന്നുള്ള സ്ഥാനങ്ങളിൽ.

രണ്ടാം ദിനം ഒരു മീറ്റ‌് റെക്കോഡ‌് മാത്രമാണ‌് പിറന്നത‌്. ഇതോടെ മീറ്റിലാകെ നാല‌് റെക്കോഡുകൾ പിറന്നു. പുരുഷവിഭാഗം ട്രിപ്പിൾജമ്പിൽ എറണാകുളത്തിന്റെ എൽദോസ‌് പോളാണ‌് പുതിയ ദൂരം താണ്ടിയത‌് (16.09മീ). 2017ൽ എറണാകുളത്തിന്റെ സനൽ സ‌്കറിയ സ്ഥാപിച്ച (15.98മീ) റെക്കോഡാണ‌് മറികടന്നത‌്.

മൂന്ന‌് താരങ്ങൾ ഇരട്ടസ്വർണം നേടി. വനിതാ വിഭാഗത്തിൽ കൊല്ലത്തിന്റെ പി ഒ സയന (400മീ, 400മീ ഹർഡിൽസ‌്), കോട്ടയത്തിന്റെ എം എസ‌് ശ്രുതി (5000 മീ, 3000 മീറ്റർ സ‌്റ്റീപ്പിൾ ചെയ‌്സ‌്), പുരുഷവിഭാഗത്തിൽ പാലക്കാടിന്റെ ജെ പോൾ മാത്യു (5000മീ, 3000മീ സ‌്റ്റിപ്പിൾ ചെയ‌്സ‌്) എന്നിവരാണ‌് ഇരട്ടനേട്ടക്കാർ.


പ്രധാന വാർത്തകൾ
 Top