27 October Wednesday
ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണെെറ്റഡിനെ 
2–1ന് തോൽപ്പിച്ചു

യങ് ബോയ്സ് ആഘോഷം

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021


ബേസൽ
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളടിയിൽ കുതിക്കാനിറങ്ങിയ മാഞ്ചസ്റ്റർ യുണെെറ്റഡിനെ സ്വിസ് ക്ലബ് യങ് ബോയ്സ് ഞെട്ടിച്ചു. ചാമ്പ്യൻസ് ലീഗിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിൽ യുണെെറ്റഡിനെ 2–1ന് യങ്ബോയ്സ് വീഴ്-ത്തി. അവസാനനിമിഷം ജോർദാൻ സിയെബാച്ചുവാണ് യങ്ബോയ്സിന്റെ വിജയഗോളടിച്ചത്.

യുണെെറ്റഡ് മുന്നേറ്റക്കാരൻ ജെസെ ലിൻഗാർഡിന്റെ പിഴവ് ഗോളിൽ കലാശിച്ചു. ഗോൾ കീപ്പറെ ലക്ഷ്യമാക്കി തട്ടിയ പന്ത് കിട്ടിയത് യങ് ബോയ്സ് താരത്തിന്. അർഹിച്ച വിജയമായിരുന്നു യങ് ബോയ്സിന്റേത്. അവസാന നിമിഷങ്ങളിൽ അവർ തകർപ്പൻ കളി പുറത്തെടുത്തു. 17 തവണയാണ് അവർ ഷോട്ട് തൊടുത്തത്. യുണെെറ്റഡാകട്ടെ രണ്ടുതവണയും.

രണ്ടാംപകുതിയിൽ റൊണാൾഡോയ്-ക്കുപകരമായാണ് ലിൻഗാർഡ് ഇറങ്ങിയത്. ആദ്യപകുതി അവസാനിക്കുംമുമ്പേ ആരോൺ വാൻ ബിസാക്ക ചുവപ്പുകാർഡ് കണ്ട് പുറത്തായത് യുണെെറ്റഡിന് തിരിച്ചടിയായി.  ബ്രൂണോ ഫെർണാണ്ടസിന്റെ തകർപ്പൻ ക്രോസിലായിരുന്നു റൊണാൾഡോയുടെ ഗോൾ. രണ്ടാംപകുതിയിൽ യങ്ബോയ്സ് തിരിച്ചടിച്ചു. മൗമി എൻഗമാലു സമനില ഗോളടിച്ചു. പരിക്കുസമയത്ത് വിജയഗോളും പിറന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top