28 October Thursday

ചാമ്പ്യൻമാർ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021


ലണ്ടൻ
നിലവിലെ ചാമ്പ്യൻമാരായ ചെൽസിക്ക് മികച്ച തുടക്കം. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എച്ചിൽ സെനിതിനെ ചെൽസി ഒരു ഗോളിന് കീഴടക്കി. റൊമേലു ലുക്കാക്കു ലക്ഷ്യം കണ്ടു. ഗ്രൂപ്പിലെ മറ്റൊരു കളിയിൽ യുവന്റസ് മാൾമോയെ മൂന്ന് ഗോളിന് തകർത്തു. അലെക്സ് സാൻഡ്രോ, പൗലോ ഡിബാല, അൽവാരോ മൊറാട്ട എന്നിവർ ഗോളിച്ചു.

ഗ്രൂപ്പ് എഫിൽ വിയ്യാറയൽ–അറ്റ്-ലാന്റ മത്സരം 2–2ന് അവസാനിച്ചു. ഗ്രൂപ്പ് ജിയിൽ സെവിയ്യയും സാൽസ്ബുർഗും തമ്മിലുള്ള കളിയിൽ നാല് പെനൽറ്റികളായിരുന്നു. കളി 1–1നാണ് അവസാനിച്ചത്. രണ്ട് പെനൽറ്റികൾ പാഴായി. സെവിയ്യ പത്തുപേരുമായാണ് കളി അവസാനിപ്പിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top