17 November Sunday

കാണൂ ഈ മേളം

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

മാഞ്ചസ‌്റ്റർ
ലോക ക്രിക്കറ്റിലെ ആവേശകരമായ പോരാട്ടം ഇന്ന‌് മാഞ്ചസ‌്റ്ററിലെ ഓൾഡ‌്ട്രഫോർഡിൽ. വിരാട‌് കോഹ‌്‌ലിയുടെ  ഇന്ത്യൻ ടീമും സർഫ്രാസ‌് അഹമ്മദിന്റെ പാക‌് ടീമും  കളത്തിൽ. മഴയുടെ ആശങ്കയുണ്ട‌്. എങ്കിലും കളി നടക്കുമെന്ന‌ാണ‌് പ്രതീക്ഷ.  ലോകകപ്പിൽ ഇന്ത്യ പാകിസ്ഥാനോട‌് തോറ്റിട്ടില്ല. കളിച്ച ആറിലും ജയിച്ചതിന്റെ ആത്മവിശ്വാസമുണ്ട‌്.

നാല‌് കളിയിൽ രണ്ടിലും തോറ്റ പാകിസ്ഥാന‌് നിർണായകമാണ‌് ഈ കളി. ഇന്ത്യ മൂന്നിൽ രണ്ടെണ്ണം ജയിച്ചു. ഒരെണ്ണം മഴ കൊണ്ടുപോയി.പാകിസ്ഥാന്റെ ഒരു മത്സരവും മഴകാരണം ഉപേക്ഷിച്ചിരുന്നു.  ഇന്ന‌് ജയിച്ചാൽ ഇന്ത്യക്ക‌് സെമി സാധ്യത സജീവമാക്കാം.

ലോകത്തെ ഏറ്റവും മികച്ച ബാറ്റിങ‌് നിരയാണ‌് ഇന്ത്യക്ക‌്. ബൗളിങ‌് നിരയിലും മിടുക്കുണ്ട‌്. മിന്നുന്ന വേഗത്തിലെറിയുന്ന പേസർമാരിലാണ‌് പാകിസ്ഥാന്റെ കുതിപ്പുണ്ടാകാറുള്ളത‌്. ഇന്ത്യൻ ബാറ്റിങ‌് നിരയും പാക‌് പേസ‌് നിരയും മുഖാമുഖമെത്തുമ്പോൾ കളി ആവേശത്തിലാകും. ഫീൽഡിങ്ങിലെ അച്ചടക്കില്ലായ‌്മയാണ‌് പാകിസ്ഥാന്റെ തലവേദന.

ഏറെ നാളുകൾക്കുശേഷമാണ്‌ ഇരു ടീമുകളും തമ്മിൽ മുഖാമുഖം വരുന്നത്‌.   അതിർത്തിയിലെ ഏറ്റുമുട്ടലുകളും ഭീകരവാദി ആക്രമണങ്ങളും കളികൾ ഉപേക്ഷിക്കുന്നതിനിടയാക്കിയിരുന്നു.   കഴിഞ്ഞ വർഷം സെപ്‌തംബർ 23നാണ്‌ അവസാനമായി ഇരുടീമുകളും ഏറ്റുമുട്ടിയത്‌. അന്ന്‌ ഇന്ത്യ ജയിച്ചു. 2017ലെ ചാമ്പ്യൻസ്‌ ട്രോഫിയിൽ ഇന്ത്യയെ  കീഴടക്കി കിരീടം ചൂടിയതിന്റെ ആത്മവിശ്വാസമുണ്ട്‌ സർഫ്രാസിനും സംഘത്തിനും.

പരിക്കേറ്റ ഓപ്പണർ ശിഖർ ധവാനു പകരം ലോകേഷ‌് രാഹുൽ ഓപ്പണറാകും. നാലാം നമ്പറിൽ ദിനേശ‌് കാർത്തിക്കോ വിജയ‌്  ശങ്കറോ ഇറങ്ങും. ദക്ഷിണാഫ്രിക്കയെയും ഓസ‌്ട്രേലിയയെയും തോൽപ്പിച്ചാണ‌്  ഇന്ത്യ എത്തുന്നത‌്‌. ന്യൂസിലൻഡിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചു. മറുവശത്ത‌് ഇംഗ്ലണ്ടിനെതിരെ ആധികാരിക‌മായിരുന്നു പാകിസ്ഥാന്റെ ജയം‌. ഓസ‌്ട്രേലിയക്കെതിരെ ജയിക്കാവുന്ന കളിയാണ‌് തോറ്റത‌്.   പരിചയസമ്പന്നനായ ഷോയിബ‌് മാലിക‌് രണ്ട‌് മത്സരത്തിലും തി‌ളങ്ങിയില്ല. മാലിക‌ിനു പകരം ഹാരിസ‌് സൊഹൈൽ ഇറങ്ങിയേക്കും. ബൗളിങ‌്നിരയിൽ മുഹമ്മദ‌് അമീർ മികച്ച ഫോമിലായത‌് പാകിസ്ഥാന‌് ആശ്വാസമാണ‌്‌.


പ്രധാന വാർത്തകൾ
 Top