18 July Thursday

അമിത ആത്മവിശ്വാസം ആപത്ത‌്: സച്ചിൻ

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019


ലണ്ടൻ
പാകിസ്ഥാനെതിരെ ലോകകപ്പ‌് മത്സരത്തിനിറങ്ങുന്ന ഇന്ത്യൻ ടീമിന‌് മുന്നറിയിപ്പുമായി സച്ചിൻ ടെൻഡുൽക്കർ. അമിത ആത്മവിശ്വാസം പാടില്ലെന്നാണ‌് മുൻ ഇന്ത്യൻ താരം പറഞ്ഞത‌്. ‘ആത്മവിശ്വാസം നല്ലതാണ‌്. എന്നാലത‌് അമിതമാകാൻ പാടില്ല. ഐസിസി ചാമ്പ്യൻസ‌് ട്രോഫിയിൽ പാകിസ്ഥാൻ നേടിയ ജയം മറക്കരുത‌്’–-സച്ചിൻ പറഞ്ഞു. മത്സരത്തിൽ ഇന്ത്യക്ക‌് മുൻതൂക്കമുണ്ട‌്.

രവി ശാസ്ത്രിയിലും വിരാട‌് കോഹ‌്‌ലിയിലും പൂർണ വിശ്വാസമുണ്ടെന്ന‌് പറഞ്ഞ സച്ചിൻ കളത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാനും ഇന്ത്യൻ ടീമിനോട‌് ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top