19 May Sunday

ബെയർസ‌്റ്റോ പാകിസ്ഥാനെ തകർത്തു

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019


ബ്രിസ‌്റ്റോൾ
പാകിസ്ഥാനെതിരായ മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിന‌് തകർപ്പൻ ജയം. ആറ‌് വിക്കറ്റിന‌് പാകിസ്ഥാനെ കീഴടക്കി. 358 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട‌് 31 പന്ത‌് ശേഷിക്കെ ജയം നേടി. 93 പന്തിൽ 128 റണ്ണെടുത്ത ജോണി ബെയർസ‌്റ്റോയാണ‌് ഇംഗ്ലണ്ടിന്റെ വിജയശിൽപ്പി. പാകിസ്ഥാനുവേണ്ടി ഇമാമുൾ ഹഖ‌് 131 പന്തിൽ 151 റൺ നേടി.
ബാറ്റിങ്ങിന‌് അനുകൂലമായി പിച്ചിൽ പാകിസ്ഥാൻ ഒമ്പത‌് വിക്കറ്റ‌് നഷ്ടത്തിൽ 358 റണ്ണാണ‌് നേടിയത‌്. മറുപടിക്കെത്തിയ ഇംഗ്ലണ്ടിന‌് ബെയർസ‌്റ്റോയും ജാസൺ റോയിയും ഉശിരൻ തുടക്കം നൽകി. 17.2 ഓവറിൽ 159 റൺ ഒന്നാം വിക്കറ്റിൽ പിറന്നു. റോയി 55 പന്തിൽ 76 റണ്ണെടുത്തു. മൊയീൻ അലി 36 പന്തിൽ 46 റണ്ണുമായി പുറത്താകാതെനിന്നു.


പ്രധാന വാർത്തകൾ
 Top