16 July Tuesday

‘പരിഗണിച്ചത‌് കാർത്തിക്കിന്റെ പരിചയം’

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019


മുംബൈ
രണ്ടാമത്തെ വിക്കറ്റ‌് കീപ്പറായി ഋഷഭ‌് പന്തിനു പകരം ദിനേശ്‌ കാർത്തിക്കിനെ ടീമിലെടുത്തത‌് പരിചയസമ്പത്ത‌് പരിഗണിച്ചാണെന്ന‌് ഇന്ത്യൻ ക്രിക്കറ്റ‌് ടീം ക്യാപ‌്റ്റൻ വിരാട‌് കോ‌ഹ‌്‌ലി പറഞ്ഞു. ധോണി ഏതെങ്കിലും സാഹചര്യത്തിൽ കളിക്കാതെവന്നാൽ സമ്മർദമില്ലാതെ ആ ചുമതല ഏറ്റെടുക്കാൻ കാർത്തിക്കിന‌ു കഴിയും.

  പ്രതിസന്ധിഘട്ടങ്ങളിൽ സമചിത്തതയോടെ കളിക്കാൻ കഴിയുന്നതാണ‌് കാർത്തിക്കിന്റെ കഴിവെന്ന‌് കോഹ‌്‌ലി പറഞ്ഞു. 2004ൽ ഏകദിനത്തിൽ അരങ്ങേറിയ ഈ മുപ്പത്തിമൂന്നുകാരൻ 91 തവണ ഇന്ത്യൻ കുപ്പായമണിഞ്ഞു. കഴിഞ്ഞ ഒക‌്ടോബറിൽ ദേശീയ ടീമിലെത്തിയ ഋഷഭ‌് പന്ത‌് കളിച്ചത‌് അഞ്ച‌് ഏകദിനം മാത്രം.


പ്രധാന വാർത്തകൾ
 Top