21 May Tuesday

ആ മികവ്‌ തുടരും: ധവാൻ

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019


ന്യൂഡൽഹി
ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന‌് ഇന്ത്യൻ ടീം ഓപ്പണർ ശിഖർ ധവാന‌് പ്രതീക്ഷ. ഐസിസി ടൂർണമെന്റുകളിൽ മികച്ച റെക്കേ‌ാഡാണ‌് ധവാനുള്ളത‌്. അവസാന മൂന്ന‌് ടൂർണമെന്റുകളിൽ 18 ഇന്നിങ‌്സുകളിലായി 1113 റണ്ണാണ‌് സമ്പാദ്യം. സമീപകാലത്ത‌് മോശം പ്രകടനത്തിലാണെങ്കിലും വമ്പൻ ടൂർണമെന്റുകളിലെ മികവ‌് ഇക്കുറി ധവാനെ തുണച്ചു. 2013, 2017 വർഷങ്ങളിൽ ഇംഗ്ലണ്ടിൽ നടന്ന ചാമ്പ്യൻസ‌് ട്രോഫിയിലായിരുന്നു ധവാന്റെ ഏറ്റവും നല്ല പ്രകടനം. ആ മിക‌വ‌് ഇക്കുറിയും ആവർത്തിക്കുമെന്ന‌് ധവാൻ വ്യക്തമാക്കി.

‘‘ഐസിസി ടൂർണമെന്റുകളിൽ എന്റെ പ്രകടനം മികച്ചതാണെന്ന‌് ആ‌ളുകൾ പറയാറുണ്ട‌്. അതു തുടരുമെന്ന‌് എനിക്ക‌് ആത്മവിശ്വാസമുണ്ട‌്’’ –-ധവാൻ പറഞ്ഞു.
ഈ സീസൺ ഐപിഎലിലും ധവാൻ തിളങ്ങി. ഡൽഹി ക്യാപിറ്റൽസിനാണ‌് ഈ ഇടംകൈയൻ ബാറ്റ‌്സ‌്മാൻ കളിച്ചത‌്.


പ്രധാന വാർത്തകൾ
 Top