21 May Tuesday

സ‌്റ്റെയ‌്നും റബാദയും കളിക്കും

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

ഡെയ‌്ൽ സ‌്റ്റെയ‌്ൻ


കേപ‌്ടൗൺ
ഡെയ‌്ൽ സ‌്റ്റെയ‌്നും കഗീസോ റബാദയും ഏകദിന ക്രിക്കറ്റ‌് ലോകകപ്പിൽ കളിക്കും. ഐപിഎലിനിടെ പരിക്കേറ്റ ഈ ദക്ഷിണാഫ്രിക്കൻ പേസർമാർ വിശ്രമത്തിലായിരുന്നു. ഇരുവരും ശാരീരികക്ഷത വീണ്ടെടുത്തതായി ദക്ഷിണാഫ്രിക്കൻ പരിശീലകൻ ഓട്ടിസ‌് ഗിബ‌്സൺ അറിയിച്ചു.

30ന‌് ഉദ‌്ഘാടന മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടുമായാണ‌് ടീമിന്റെ ആദ്യ മത്സരം. ഞായറാഴ‌്ചയാണ‌് ലോകകപ്പിനായി ദക്ഷിണാഫ്രിക്കൻ ടീം ഇംഗ്ലണ്ടിലേക്ക‌് തിരിക്കുന്നത‌്.


പ്രധാന വാർത്തകൾ
 Top