16 June Sunday

യൂറോപ ലീഗ‌് : ചെൽസി, അഴ്‌സണൽ, നാപോളി ക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 16, 2019

ലണ്ടൻ
വമ്പന്മാരായ അഴ്‌സണൽ, ചെൽസി, നാപോളി എന്നീ ടീമുകൾ യൂറോപ ലീഗ‌് ക്വാർട്ടറിൽ. അഞ്ചുതവണ ചാമ്പ്യൻമാരായ സെവിയ്യയും ഇറ്റാലിയൻ ക്ലബ്‌ ഇന്റർ മിലാനും അവസാന എട്ടിലെത്താതെ പുറത്തായി.

ആദ്യപാദത്തിൽ റെന്നസിനോട്‌ 3–-1ന്‌ അടിയറവു പറഞ്ഞ്‌ രണ്ടാംപാദത്തിന്‌ എമറേറ്റ്‌സിൽ ഇറങ്ങിയ അഴ്‌സണൽ രാജകീയ തിരിച്ചുവരവ്‌ നടത്തി. പിയറി എമെറിക്‌ ഒബമെയങ്ങിന്റെയും (2) മൈറ്റ്‌ലൻഡ്‌ നൈൽസിന്റെയും ഗോളിൽ എതിരാളികളെ 3–-0 ന്‌ കീഴടക്കി, എതിർ തട്ടകത്തിൽ നേടിയ ഒരു ഗോളിന്റെ ആനുകൂല്യത്തിൽ 4–-3ന്‌ ക്വാർട്ടറിലെത്തി. ഡൈനാമോ കീവിനെ ഇരുപാദങ്ങളിലുമായി 8–-0ന്‌ തകർത്ത‌് ഏകപക്ഷീയമായാണ്‌ ചെൽസി ക്വാർട്ടറിൽ ഇടംപിടിച്ചത്‌. ആദ്യപാദം മൂന്നു ഗോളിന്‌ ജയിച്ച മൗറീസിയോ സാറിയും സംഘവും രണ്ടാംപാദം അഞ്ചു ഗോളിന്‌ നേടി. ഫ്രഞ്ചുകാരൻ ഒളിവർ ജിറുവിന്റെ ഹാട്രിക്കാണ്‌ അവർക്ക്‌ വമ്പൻ ജയം സമ്മാനിച്ചത്‌. കല്ലം ഹഡ്‌സൺ ഒഡോയ്‌, മാർകോസ്‌ അലോൺസോ എന്നിവർ ഓരോ ഗോളും കണ്ടെത്തി.

രണ്ടാംപാദത്തിൽ നാപോളിയെ റെഡ്‌ബുൾ ദാൽസ്‌ബർഗ്‌ വിറപ്പിച്ചു. 3–-1ന്‌ നാപോളിയെ വീഴ്‌ത്തിയെങ്കിലും എതിർ തട്ടകത്തിൽ നേടിയ ഒരു ഗോളിന്റെ ആനുകൂല്യം നാപോളിക്ക്‌ രക്ഷയായി (4–-3). ആദ്യപാദം നാപോളി മൂന്ന്‌ ഗോളിന‌് ജയിച്ചിരുന്നു. ആവേശകരമായ മത്സരത്തിൽ അധികമസയത്ത്‌ നേടിയ ഗോളിലാണ്‌ സെവിയ്യയെ സ്ലാവിയ പ്രേഗ കീഴടക്കിയത്‌. 4–-3. ആദ്യപാദം രണ്ടു ഗോളിന്‌ സമനിലയിൽ പിരിഞ്ഞിരുന്നു.19 വർഷങ്ങൾക്കുശേഷമാണ്‌ സ്ലാവിയ പ്രേഗ യൂറോപ ലീഗിന്റെ ക്വാർട്ടറിലെത്തിയത‌്.  ഐൻട്രാക്ട‌് ഫ്രാങ്ക‌്ഫുർട്ടിനോട‌് ഒരു ഗോളിനാണ‌് ഇന്റർ മിലാൻ അടിയറവ‌ു പറഞ്ഞു


പ്രധാന വാർത്തകൾ
 Top