26 June Wednesday

ഫെഡറേഷൻ കപ്പ്‌ : ബിനീഷിന്‌ വെങ്കലം

വെബ് ഡെസ്‌ക്‌Updated: Saturday Mar 16, 2019


പട്യാല
ഫെഡറേഷൻ കപ്പ‌് അ‌ത‌്‌ലറ്റിക‌്സിന്റെ ആദ്യദിനം ഒരു റെക്കോഡ‌്. പുരുഷന്മാരുടെ പോൾവോൾട്ടിൽ തമിഴ‌്നാടിന്റെ എ ശിവ റെക്കോഡിട്ടു.  5.16 മീറ്റർ ചാടിയാണ‌് ശിവ പുതിയ ഉയരം കുറിച്ചത‌്. സ്വന്തം റെക്കോഡ‌് തിരുത്തി. കേരളത്തിന്റെ ബിനീഷ‌് ജേക്കബ‌് 4.70 മീറ്ററിൽ വെങ്കലം സ്വന്തമാക്കി.
ശിവയ‌്ക്ക‌് ഏഷ്യൻ മീറ്റ‌് യോഗ്യത കിട്ടിയില്ല. 5.40 മീറ്ററാണ‌് യോഗ്യതാ മാർക്ക‌്.

പഞ്ചാബിന്റെ ഡിസ‌്ക‌്സ‌്ത്രോ താരം കമൽപ്രീത‌് സിങ‌് ഏഷ്യൻ മീറ്റിന‌് യോഗ്യത നേടി. വനിതകളുടെ വിഭാഗത്തിൽ 60.25 മീറ്റർ എറിഞ്ഞാണ‌് കമൽപ്രീത‌് യോഗ്യത നേടിയത‌്. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ഉത്തർപ്രദേശിന്റെ ശിവപാൽ സിങ്ങും ഏഷ്യൻ മീറ്റ‌് യോഗ്യതാ മാർക്ക‌് കടന്നു. യോഗ്യതാ റൗണ്ടിൽ 81.85 മീറ്റർ ശിവപാൽ എറിഞ്ഞു.

വനിതകളുടെ 5000 മീറ്ററിൽ ഉത്തർ പ്രദേശിന്റെ പാറുൾ ചൗധരി സ്വർണം നേടി. പുരുഷന്മാരിൽ ഗുജറാത്തിന്റെ  ഗവിത്‌ മുരളി കുമാറിനാണ്‌ സ്വർണം.
 


പ്രധാന വാർത്തകൾ
 Top