20 March Wednesday

റൊണാൾഡോ പോർച്ചുഗൽ ടീമിൽ തിരിച്ചെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Mar 16, 2019


ലിസ‌്ബൺ
യൂറോ കപ്പ‌് യോഗ്യതാ മത്സരങ്ങൾക്കുള്ള പോർച്ചുഗൽ ടീമിലേക്ക‌് സൂപ്പർ താരം ക്രിസ‌്റ്റ്യാനോ റൊണാൾഡോയെ തിരികെവിളിച്ചു. ഉക്രയ‌്ൻ, സെർബിയ ടീമുകൾക്കെതിരായ മത്സരങ്ങൾക്കാണ‌് റൊണാൾഡോയെ ഉൾപ്പെടുത്തിയത‌്. ലോകകപ്പിനുശേഷം റൊണാൾഡോ പോർച്ചുഗലിനായി കളിച്ചിട്ടില്ല. യുവേഫ നേഷൻസ‌് ലീഗിനുള്ള ടീമിൽ കോച്ച‌് ഫെർണാണ്ടോ സാന്റോസ‌് ഈ മുപ്പത്തിനാലുകാരനെ പരിഗണിച്ചിരുന്നില്ല. 

സ‌്പെയ‌്ൻ ടീമിൽ ഇസ‌്കോ,കോകെ, സോൾ നിഗേസ‌് എന്നിവർക്ക‌് പരിശീലകൻ ലൂയിസ‌് എൻറിക്വെ ഇടംനൽകിയില്ല.


പ്രധാന വാർത്തകൾ
 Top