29 October Thursday

ബൗളർമാർ ജയമൊരുക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 15, 2020


മാഞ്ചസ്റ്റർ
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്‌ ജയം. ജോഫ്ര ആർച്ചെറുടെ നേതൃത്വത്തിലുള്ള ബൗളർമാരാണ്‌ ഇംഗ്ലണ്ടിന്‌ 24 റൺ ജയമൊരുക്കിയത്‌. ഇതോടെ മൂന്നു മത്സരപരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി (1–-1). നാളെയാണ്‌ അവസാനകളി. ഇംഗ്ലണ്ട്‌ ഉയർത്തിയ 232 റൺ പിന്തുടർന്ന ഓസ്‌ട്രേലിയ 48.4 ഓവറിൽ 207ൽ തീർന്നു. ഇംഗ്ലണ്ടിനായി ആർച്ചെർ, ക്രിസ്‌ വോക്‌സ്‌, സാം കറൻ എന്നിവർ മൂന്നുവീതം വിക്കറ്റുകൾ നേടി. നേരത്തേ ടോം കറന്റെയും (37) ആദിൽ റഷീദിന്റെയും (35) ഒമ്പതാംവിക്കറ്റ്‌ കൂട്ടുകെട്ടാണ്‌ ഇംഗ്ലണ്ടിനെ 200 കടത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top