26 September Saturday

ബിയാൻക യുഎസ്‌ ഓപ്പണിന്‌ ഇല്ല

വെബ് ഡെസ്‌ക്‌Updated: Saturday Aug 15, 2020


ന്യൂയോർക്ക്‌
നിലവിലെ വനിതാ ചാമ്പ്യൻ ബിയാൻക ആൻഡ്രെസ്‌കു  യുഎസ്‌ ഓപ്പൺ ടെന്നീസിൽനിന്ന്‌ പിന്മാറി. കോവിഡ്‌ കാരണം ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ കഴിയാത്തതിനെ തുടർന്നാണ്‌ പിന്മാറ്റം. കഴിഞ്ഞ ഒക്‌ടോബർമുതൽ പരിക്ക്‌ കാരണം കളത്തിന്‌ പുറത്തായിരുന്നു ഇരുപതുകാരി. റോജർ ഫെഡറർ, റാഫേൽ നദാൽ തുടങ്ങിയവർക്കുശേഷം യുഎസ്‌ ഓപ്പണിനില്ലെന്ന്‌ അറിയിക്കുന്ന പ്രമുഖ താരമാണ്‌ ഈ കനഡക്കാരി. ആഗസ്‌ത്‌ 31നാണ്‌ യുഎസ്‌ ഓപ്പൺ ആരംഭിക്കുന്നത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top