21 May Tuesday

ഹസാർഡ‌് റയലിലേക്ക‌് ഉറപ്പിച്ചു ബാഴ‌്സയ‌്ക്ക‌് ഗ്രീസ‌്മാനെ വേണം

വെബ് ഡെസ്‌ക്‌Updated: Wednesday May 15, 2019

ഹസാർഡ്‌ / ഗ്രീസ്‌മാൻ


മാഡ്രിഡ‌്
അടുത്ത സീസണിൽ കിരീടങ്ങൾ നേടിയെടുക്കാൻ സ‌്പാനിഷ‌് വമ്പൻമാരായ റയൽ മാഡ്രിഡും ബാഴ‌്സലോണയും ശ്രമം തുടങ്ങി. റയൽ ചെൽസിതാരം ഏദെൻ ഹസാർഡുമായി ഉടൻ കരാറിലെത്തുമെന്നാണ‌് സൂചന. ബാഴ‌്സ അത‌്‌ലറ്റികോ മാഡ്രിഡ‌് മുന്നേറ്റക്കാരൻ ഗ്രീസ്‌മാനായുള്ള ശ്രമം ഊർജിതമാക്കി. റയലിന‌് ഈ സീസണിൽ കിരീടമില്ല. ബാഴ‌്സയ‌്ക്ക‌് ചാമ്പ്യൻസ‌് ലീഗ‌് സെമിയിലെ തോൽവിയുടെ നീറ്റൽ മാറുന്നില്ല. ഈ സാഹചര്യത്തിലാണ‌് മികച്ച താരങ്ങൾക്കായി ഇരു ടീമുകളും തീവ്രശ്രമം നടത്തുന്നത‌്.

യൂറോപ ലീഗ‌് ഫൈനൽ കഴിഞ്ഞാൽ ഹസാർഡ‌് റയലുമായി കരാർ ഒപ്പിടുമെന്നാണ‌് സൂചന. ഏകദേശം 789 കോടി രൂപയ‌്ക്കായിരിക്കും കരാർ. ക്രിസ‌്റ്റ്യാനോ റൊണാൾഡോ ടീം വിട്ടതിനുശേഷം തകർച്ചയിലാണ‌് റയൽ. പകരക്കാരായി കിലിയൻ എംബാപ്പെ, നെയ‌്മർ എന്നിവരും പരിഗണനയിലുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ഹസാർഡിനെയാണ‌് റയൽ പ്രധാനമായും ലക്ഷ്യംവയ‌്ക്കുന്നത‌്. ഹസാർഡ‌് വരുമ്പോൾ ഗാരെത‌് ബെയ‌്‌ൽ ഒഴിവാകാനാണ‌് സാധ്യത.

ഗ്രീസ‌്മാനുവേണ്ടി കഴിഞ്ഞ സീസണിലും ബാഴ‌്സ ശ്രമം നടത്തിയിരുന്നു. പക്ഷേ, ഗ്രീസ‌്മാൻ ബാഴ‌്സയുടെ വാഗ‌്ദാനം തള്ളി. എന്നാൽ, ഇപ്പോൾ ഗ്രീസ‌്മാന‌് അത‌്‌ലറ്റികോയിൽ തുടരാൻ താൽപ്പര്യമില്ല. കിരീടങ്ങളൊന്നും കിട്ടാത്തതാണ‌് ഈ ഫ്രഞ്ചുകാരനെ നിരാശപ്പെടുത്തുന്നത‌്. ബാഴ‌്സയിലേക്കുള്ള മാറ്റം ഗ്രീസ‌്മാനും ആഗ്രഹിക്കുന്നു. അത‌്‌ലറ്റികോയ‌്ക്ക‌് വലിയ വിടുതൽത്തുക നൽകേണ്ടിവരും ബാഴ‌്സയ‌്ക്ക‌്.

ചാമ്പ്യൻസ‌് ലീഗ‌് തോൽവിയിൽ നിരാശരാണ‌് ബാഴ‌്സ. ലൂയിസ‌് സുവാരസിനെ ഒഴിവാക്കിയേക്കുമെന്ന‌ാണ‌് സൂചന. സുവാരസിന‌ുപകരം ഗ്രീസ‌്മാനെ ബാഴ‌്സ പ്രതീക്ഷിക്കുന്നു.


പ്രധാന വാർത്തകൾ
 Top