23 July Tuesday

സിറ്റിക്ക്‌ മിന്നുംജയം

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019


ലണ്ടൻ
ചാമ്പ്യൻസ‌് ലീഗിൽ 17ന്‌ ടോട്ടനം ഹോട്‌സ്‌പറിനെ നേരിടാനൊരുങ്ങുന്ന മാഞ്ചസ്‌റ്റർ സിറ്റിക്ക്‌ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ തകർപ്പൻ ജയം. ക്രിസ്‌റ്റൽ പാലസിനെ ഒന്നിനെതിരെ മൂന്ന്‌ ഗോളിന്‌ സിറ്റി തകർത്തു.  റഹീം സ്‌റ്റെർലിങ്‌ ഇരട്ടഗോൾ േനടി.ഒരെണ്ണം ഗബ്രിയേൽ ജെസ്യൂസും. ജയത്തോടെ പോയിന്റ്‌ പട്ടികയിൽ മുന്നിലെത്തി സിറ്റി. ലിവർപൂളിനെക്കാൾ ഒരു പോയിന്റ്‌ മുന്നിലാണ്‌ നിലവിൽ സിറ്റി.

ചാമ്പ്യൻസ്‌ ലീഗിൽ ടോട്ടനത്തിനെതിരായ ആദ്യപാദ ക്വാർട്ടർ സിറ്റി തോറ്റിരുന്നു. 17ന്‌ സിറ്റിയുടെ തട്ടകത്തിലാണ്‌ രണ്ടാംപാദം. ബാഴ‌്സലോണയ‌്ക്കെതിരെ രണ്ടാംപാദ ക്വാർട്ടറിനൊരുങ്ങുന്ന മാഞ്ചസ‌്റ്റർ യുണൈറ്റഡ്‌ ഇംഗ്ലീഷ‌് പ്രീമിയർ ലീഗിൽ രണ്ട‌് ഗോളിന‌് വെസ‌്റ്റ‌്ഹാം യുണൈറ്റഡിനെ ‌തോൽപ്പിച്ച ു.

തുടർത്തോൽവികളിലായിരുന്ന യുണൈറ്റഡിന‌് ആശ്വാസമാണ‌് ഈ ജയം. പോൾ പോഗ‌്ബയുടെ രണ്ട‌് പെനൽറ്റി ഗോളുകളാണ‌് വെസ‌്റ്റ‌്ഹാമിനെതിരെ യുണൈറ്റഡിന‌് ജയം നൽകിയത‌്. രണ്ട‌് ഗോ‌‌‌ളും വാറിലാണ‌് തീരുമാനമായത‌്. വാറിനെതിരെ വെസ്‌റ്റ്‌ഹാം പരിശീലൻ മാനുവൽ പെല്ലെഗ്രിനി രംഗത്തുവന്നു. വെസ്‌റ്റ്‌ഹാമിന്റെ ഒരു  ഗോൾ തെറ്റായി റഫറി ഓഫ്‌ സൈഡ്‌ വിളിച്ചിരുന്നു.
 


പ്രധാന വാർത്തകൾ
 Top