21 May Tuesday

അരികെ ലോകകപ്പ‌്; ആശങ്ക ഇന്ത്യക്ക‌്

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019


ന്യൂഡൽഹി
ഏകദിന ലോകകപ്പ‌് തുടങ്ങാൻ ഇനി 76 ദിവസം. മെയ‌് 30ന‌് ഇംഗ്ലണ്ടിലും വെയ‌്ൽസിലുമായി ലോകകപ്പ‌് മത്സരങ്ങൾ ആരംഭിക്കും. കിരീട സാധ്യതിൽ ഏറെ മുന്നിൽനിൽക്കുന്ന ടീമായിരുന്നു ഇന്ത്യ. ഓസ‌്ട്രേലിയയുമായുള്ള ഏകദിന പരമ്പരയ‌്ക്കുശേഷം ആ സാധ്യതയിൽ സംശയമുയർന്നു. ഓസീ‌സ‌്‌ അവരുടെ പ്രതാപത്തിലേക്ക‌്  തിരിച്ചെത്തുന്നതിന്റെ സൂചനകൾ നൽകി.

രണ്ട‌് വർഷമായി ഓസീസ‌് ക്രിക്കറ്റിന‌് അപചയമായിരുന്നു. ആറ‌് ഏകദിന പരമ്പര അവർ തുടർച്ചയായി തോറ്റു. പന്തു ചുരുണ്ടൽ വിവാദത്തിൽ സ‌്റ്റീവ‌് സ‌്മിത്തും ഡേവിഡ‌് വാർണറും വിലക്കിലായത‌് ഓസീസിനെ ബാധിച്ചു. എന്നാൽ ഓസീസ‌് യുവനിരയുമായി തിരിച്ചുവരികയാണ‌്. ഇന്ത്യക്കെതിരെ ട്വന്റി–-20, ഏകദിന പരമ്പരകൾ സ്വന്തമാക്കിയ ഓസീസ‌് ലോകകപ്പിൽ മറ്റ‌് ടീമുകൾക്ക‌് മുന്നറിയിപ്പ‌് നൽകി.

ഇന്ത്യയിൽ കളിക്കാനെത്തുമ്പോൾ സ‌്മിത്തിനും വാർണർക്കും പുറമെ ഒരുപിടി വമ്പൻ കളിക്കാർ ഓസീസ‌് നിരയിലുണ്ടായില്ല. പേസ‌് നിരയിലെ പ്രധാനികളായ മിച്ചെൽ സ‌്റ്റാർകും ജോഷ‌് ഹാസെൽവുഡും ഇല്ല. ടീമിൽ ഏറെയും പുതുനിരക്കാർ. എന്നിട്ടും വമ്പൻ താരങ്ങളടങ്ങിയ ഇന്ത്യൻ ടീമിനെ അവർ കീഴടക്കി. 0–-2ന‌് പിന്നിട്ടുനിന്ന ശേഷമാണ‌് ഏകദിന പരമ്പര ഓസീസ‌് സ്വന്തമാക്കിയത‌്. ഉസ‌്മാൻ ഖവാജ, പീറ്റർ ഹാൻഡ‌്സ‌്കോമ്പ‌്, ആഷ്ടൺ ടേണർ, ആദം സാമ്പ, പാറ്റ‌് കമ്മിൻസ‌്, ജൈ റിച്ചാർഡ‌്സൺ, മാർകസ‌് സ‌്റ്റോയിനിസ‌് എന്നിവർ ലോകകപ്പിലേക്കുള്ള ഓസീസിന്റെ മൂർച്ചയേറിയ ആയുധങ്ങളാണ‌്.

 

ഈ തോൽവി ടീമിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടില്ലെന്നായിരുന്നു ഇന്ത്യൻ ക്യാപ‌്റ്റൻ വിരാട‌് കോഹ‌്‌ലിയുടെ വിശദീകരണം. ‘‘ലോകകപ്പിന‌് മുമ്പ‌ുള്ള അവസാന പരമ്പരയായതിനാൽ ചില പരീക്ഷണങ്ങൾ നടത്തി. ഏറ്റവും സന്തുലിതമായ സംഘത്തെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഓസീസ‌് ഞങ്ങളെക്കാൾ നന്നായി കളിച്ചു–- കോഹ‌്‌ലി പറഞ്ഞു.

നിരവധി പരീക്ഷണങ്ങളാണ‌് ഇന്ത്യ പരമ്പരയിൽ നടത്തിയത‌്. എല്ലാ കളിയിലും ഇറങ്ങിയത‌് കോഹ‌്‌ലി, രോഹിത‌് ശർമ, ശിഖർ ധവാൻ, കേദാർ ജാദവ‌്, വിജയ‌് ശങ്കർ എന്നിവർ. മഹേന്ദ്ര സിങ‌് ധോണിക്ക‌് രണ്ട‌് കളിയിൽ വിശ്രമം നൽകി. പകരം ഋഷഭ‌് പന്ത‌് എത്തി. പന്ത‌് രണ്ട‌് കളിയിൽ നേടിയത‌് 52 റൺ മാത്രം. വിക്കറ്റിന‌് പിന്നിൽ  നിരാശപ്പെടുത്തി. ലോകേഷ‌് രാഹുലിന‌് ഒരു കളിയിലാണ‌് അവസരം കിട്ടിയത‌്. തിളങ്ങിയില്ല‌. അമ്പാട്ടി റായുഡു ആദ്യരണ്ട‌് കളിക്കുശേഷം പുറത്തിരുന്നു. ബാറ്റിങ‌് നിര സന്തുലിതമല്ല. കോഹ‌്‌ലിയൊഴികെ മറ്റാരും സ്ഥിരത കാട്ടുന്നില്ല. ഓൾ റൗണ്ടർമാരുടെ പട്ടികയിൽ വിജയ‌് ശങ്കർ ബൗളിങ്ങിൽ ശങ്കർ പോര. ബാറ്റിങ്ങിൽ സ്ഥിരതയില്ല‌. രവീന്ദ്ര ജഡേജ നാല‌് കളിയിൽ നേടിയത‌് മൂന്ന‌് വിക്കറ്റ‌് മാത്രം. ബാറ്റിങ്ങിൽ തീരെ പോര. പരിക്കുകാരണം ഹാർദിക‌് പാണ്ഡ്യ പുറത്താണ‌്.

ടീമുകളെല്ലാം അവസാനഘട്ട ഒരുക്കം മികച്ചതാക്കുമ്പോൾ അമിത പരീക്ഷണങ്ങൾ നടത്തി ഇന്ത്യ സ്വയം സമ്മർദത്തിലാകുകയാണ‌്.


പ്രധാന വാർത്തകൾ
 Top