24 February Monday

ജയിക്കാൻ ബ്ലാസ്‌റ്റേഴ്‌സ്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020


കൊച്ചി
സ്വന്തം തട്ടകത്തിലെ സീസണിലെ അവസാന മത്സരത്തിന്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌. സെമി ഉറപ്പിച്ച നിലവിലെ ചാമ്പ്യൻമാരായ ബംഗളൂരു എഫ്‌സിയാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളി.

ടൂർണമെന്റിൽ പുറത്തായ ബ്ലാസ്‌റ്റേഴ്‌സ്‌ 16 കളിയിൽ 15 പോയിന്റോടെ എട്ടാമതാണ്‌. കളി ജയിച്ച്‌ നിരാശ മായ്‌ക്കാനാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഇറങ്ങുന്നത്‌. ‌കൊച്ചി ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ്‌ കളി.

സീസണിൽ പരിക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിനെ വലച്ചത്‌. ആദ്യ പത്തോളം കളികളിൽ വ്യത്യസ്‌ത ഇലവനുമായാണ്‌ എൽകോ ഷട്ടോരി ടീമിനെ അണിയിച്ചത്‌. ഇത്‌ തിരിച്ചടിയായി. മൂന്നു കളി ജയിച്ചപ്പോൾ ഏഴിൽ തോറ്റു. ആറെണ്ണം സമനിലയായി.

ഇന്ന്‌ പ്രധാന കളിക്കാരെയെല്ലാം കളത്തിൽ ഇറക്കുമെന്ന്‌ പരിശീലകൻ ഷട്ടോരി വ്യക്തമാക്കി. ‘സീസണിൽ മോശം പ്രകടനമായിരുന്നെങ്കിലും ഈ ടീമിൽ പ്രതീക്ഷയുണ്ട്‌. അടുത്തവർഷവും പരിശീലകനായി ഇവിടെയുണ്ടാകുമെന്നാണ്‌ പ്രതീക്ഷ’‐ ഷട്ടോരി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top