11 August Thursday

സ്‌പാനിഷ്‌ സൂപ്പർ കപ്പ്‌ : റയലിന്‌ ബിൽബാവോ

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022


റിയാദ്‌
സ്‌പാനിഷ്‌ സൂപ്പർ കപ്പ്‌ ഫൈനലിൽ റയൽ മാഡ്രിഡിന്‌ അത്‌ലറ്റിക്‌ ബിൽബാവോ എതിരാളി. സെമിയിൽ അത്‌ലറ്റികോ മാഡ്രിഡിനെ 2–-1ന്‌ കീഴടക്കിയാണ്‌ ബിൽബാവോ കലാശപ്പോരിന്‌ യോഗ്യത നേടിയത്‌. ബിൽബാവോ ഗോളി ഉനായ്‌ സിമോണിന്റെ പിഴവിൽ അത്‌ലറ്റികോയാണ്‌ ആദ്യം മുന്നിലെത്തിയത്‌. യെറായ്‌ അൽവാറെസ്‌ ഒപ്പമെത്തിച്ചു. പിന്നാലെ നികോ വില്യംസ്‌ വിജയഗോൾ നേടി. നാളെയാണ്‌ റയൽ–-ബിൽബാവോ ഫൈനൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top