24 January Friday

ജയംതൊട്ട്‌ സാനിയ വരുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020

മത്സരശേഷം സാനിയ മകൻ ഇഷാനുമായി സന്തോഷം പങ്കുവയ്‌ക്കുന്നു


ഹൊബാർട്ട്‌
അമ്മയായതിനുശേഷം ആദ്യമായി കളത്തിലിറങ്ങിയ സാനിയ മിർസയ്‌ക്ക്‌ വിജയത്തുടക്കം. ഹൊബാർട്ട്‌ ഇന്റർനാഷണൽ ടെന്നീസിന്റെ ആദ്യ റൗണ്ടിൽ ഉക്രയ്‌നിന്റെ നാദിയ കിചെനോക്കുമായി ചേർന്ന്‌ സാനിയ ജോർജിയയുടെ ഒക്‌സാന കലാഷ്‌നികോവ, ജപ്പാന്റെ മിയാ കാട്ടോ സഖ്യത്തെ തോൽപ്പിച്ചു (2–-6, 7–-6, 10–-3). ക്വാർട്ടറിൽ അമേരിക്കൻ ജോഡി ക്രിസ്‌റ്റീന മക്‌ഹലേയേയും വാനിയ കിങ്ങിനെയും നേരിടും.

രണ്ട്‌ വർഷത്തിനുശേഷമാണ്‌ സാനിയയുടെ തിരിച്ചുവരവ്‌. 2017 ഒക്‌ടോബറിലായിരുന്നു അവസാന മത്സരം. 2018 ഒക്‌ടോബറിലായിരുന്നു മകൻ ഇഷാന്റെ ജനനം. ‘ഇന്ന്‌ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമായിരുന്നു. അരികെ എന്റെ കുഞ്ഞുണ്ട്‌. ഏറെക്കാലത്തിനുശേഷം ആദ്യ മത്സരം. ഞങ്ങൾ ആദ്യ റൗണ്ട്‌ ജയിച്ചിരിക്കുന്നു’ സാനിയ ട്വിറ്ററിൽ കുറിച്ചു. മുൻ പാക്‌ ക്രിക്കറ്റർ ഷോയിബ്‌ മാലിക്കാണ്‌ സാനിയയുടെ ഭർത്താവ്‌.


പ്രധാന വാർത്തകൾ
 Top