Deshabhimani

ഐ ലീഗ്‌ ഫുട്‌ബോളിൽ ഗോകുലത്തിന് ഷില്ലോങ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 13, 2024, 10:54 PM | 0 min read


ഷില്ലോങ്‌
ഐ ലീഗ്‌ ഫുട്‌ബോളിൽ ഗോകുലം കേരള ഇന്ന്‌ ഷില്ലോങ് ലജോങ്ങിനെ നേരിടും. ഷില്ലോങ്ങിൽ വൈകിട്ട്‌ 4.30നാണ്‌ കളി. നാല്‌ കളിയിൽ രണ്ട്‌ സമനിലയും ഒന്നുവീതം ജയവും തോൽവിയുമായി അഞ്ച്‌ പോയിന്റാണ്‌ ഇരുടീമുകളുടെയും സമ്പാദ്യം. ഗോൾവ്യത്യാസത്തിൽ ലജോങ്ങിന്‌ തൊട്ടുതാഴെ ഏഴാമതാണ്‌ ഗോകുലം.

കഴിഞ്ഞമത്സരത്തിൽ സ്വന്തം തട്ടകത്തിൽ ചർച്ചിൽ ബ്രദേഴ്‌സിനോടേറ്റ തോൽവിയുടെ ക്ഷീണം തീർത്ത്‌ പോയിന്റ് പട്ടികയിൽ മുന്നേറുകയാണ്‌ മലബാറിയൻസിന്റെ ലക്ഷ്യം. ഫിനിഷിങ്ങിലെ പോരായ്മ മറികടന്നാൽ ജയിക്കാമെന്ന കണക്കുകൂട്ടലിലാണ്‌ ടീം. അവസാനകളിയിൽ രാജസ്ഥാൻ യുണൈറ്റഡിനെ എട്ട്‌ ഗോളിന്‌ തകർത്ത കരുത്തുമായാണ്‌ ലജോങ് ഇറങ്ങുന്നത്‌. സ്വന്തംഗ്രൗണ്ടിൽ കരുത്ത് കൂടും അവർക്ക്.



deshabhimani section

Related News

0 comments
Sort by

Home