20 November Wednesday

ചിത്രയ്‌ക്കും അഫ്‌സലിനും സ്വർണം

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2019


റാഞ്ചി
ദേശീയ ഓപ്പൺ അത്‌ലറ്റിക്‌ മീറ്റിൽ പി യു ചിത്രയ്‌ക്കും പി മുഹമ്മദ്‌ അഫ്‌സലിനും 800 മീറ്ററിൽ സ്വർണം.  2:04.59 സെക്കൻഡിലാണ്‌ റെയിൽവേസിനുവേണ്ടി ഇറങ്ങിയ ചിത്ര കുതിച്ചെത്തിയത്‌. 1500 മീറ്ററിലും സ്വർണം നേടിയിരുന്നു.   ഷിപ്ര സർകാർ വെള്ളിയും പ്രമീളയാദവ്‌ വെങ്കലവും നേടി. കേരളത്തിന്റെ ജെസി ജോസഫ്‌ നാലാമതായി. സർവീസസിനായി ഇറങ്ങിയ മുഹമ്മദ്‌ അഫ്‌സൽ 1:50.88 സെക്കൻഡിലാണ്‌ ഒന്നാമതെത്തിയത്‌. 

200 മീറ്ററിൽ അഭിനവ്‌ പൻവറും(ഡൽഹി 21.37) ദ്യുതി ചന്ദും (ഒഡിഷ 23.17) സ്വർണം നേടി. പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ യു കാർത്തിക്‌ (16.78 മീറ്റർ) സ്വർണവും അബ്ദുള്ള അബൂബക്കർ(16.55) വെള്ളിയും വിമൽ മുകേഷ്‌ (16.10) വെങ്കലവും നേടി. നാലു ദിവസത്തെ മീറ്റിൽ 264.5 പോയിന്റുമായി റെയിൽവേസ്‌ ഓവറോൾ ജേതാക്കളായി. 174 പോയിന്റുള്ള സർവീസസിനാണ്‌ രണ്ടാം സ്ഥാനം. 35.5 പോയിന്റുമായി കേരളം ഒമ്പതാമതായി.

പുരുഷവിഭാഗത്തിൽ സമ്പൂർണാധിപത്യം നേടിയ സർവീസസിനു(174) പിറകിൽ പഞ്ചാബ്‌ (41) രണ്ടാമതെത്തി. കേരളത്തിന്‌ 15 പോയിന്റേയുള്ളൂ. വനിതകളിൽ റെയിൽവേസ്‌ 219.5 പോയിന്റുമായി ചാമ്പ്യൻഷിപ്‌ നേടി. ഹരിയാന 45 പോയിന്റ്‌ കരസ്ഥമാക്കി. കേരളത്തിന്‌ 20.5 പോയിന്റാണുള്ളത്‌.


പ്രധാന വാർത്തകൾ
 Top