13 November Wednesday

ബൈൽസ്‌ ചരിത്രംകുറിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2019

സ്‌റ്റുട്ട്‌ഗട്ട്‌
അമേരിക്കയുടെ സിമോണി ബൈൽസ്‌ ജിംനാസ്‌റ്റിക്‌സിൽ 25 ലോക മെഡലുകളുമായി ചരിത്രം കുറിച്ചു. ആർട്ടിസ്‌റ്റിക്‌ ജിംനാസ്‌റ്റിക്‌സ്‌ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ആറിനങ്ങളിൽ അഞ്ച്‌ സ്വർണം നേടിയാണ്‌ ഇരുപത്തിരണ്ടുകാരിയുടെ നേട്ടം. ബെലാറസിന്റെ വിറ്റലി ഷെർബോയുടെ പേരിലുള്ള 23 മെഡൽ റെക്കോഡാണ്‌ മറികടന്നത്‌.  ബൈൽസ്‌ നേടിയ 25 മെഡലുകളിൽ പത്തൊമ്പതും സ്വർണമാണ്‌.


പ്രധാന വാർത്തകൾ
 Top