26 August Monday

ദേശീയ നവോദയ കായികമേള : ഹൈദരാബാദ‌് മേഖല ചാമ്പ്യൻമാർ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

30–-ാമത് ദേശീയ കായികമേളയിൽ ഓവറോൾ ചാമ്പ്യന്മാരായ ഹൈദരാബാദ‌് മേഖലാ ടീം

കാഞ്ഞങ്ങാട‌്> നവോദയ വിദ്യാലയങ്ങളുടെ 30–-ാമത് ദേശീയ കായികമേളയിൽ 168 പോയിന്റ്‌ നേടി ഹൈദരാബാദ‌് മേഖല ഓവറോൾ ചാമ്പ്യന്മാരായി. 141 പോയിന്റ‌് നേടിയ ഭോപ്പാൽ  മേഖലയാണ‌് രണ്ടാംസ്ഥാനത്ത്‌. 89 പോയിന്റ‌് നേടിയ ജയ്‌പുർ മേഖല മൂന്നാംസ്ഥാനം നേടി. ലക‌്നൗ –-71, ചണ്ഡീഗഢ്‌–- 60, എന്നിങ്ങനെയാണ‌് മറ്റ‌് മേഖലകളുടെ പോയിന്റ‌് നില. ഹൈദരാബാദ്‌ മേഖലയിൽ കേരളം, കർണാടക, ആന്ധ്ര, പോണ്ടിച്ചേരി, ലക്ഷദ്വീപ‌്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലെ 65 നവോദയ വിദ്യാലയങ്ങൾ ഉൾപ്പെടുന്നു.

40 പെൺകുട്ടികൾ ഉൾപ്പെടെ 84 കായിക പ്രതിഭകളുമായി എത്തിയാണ‌് ഹൈദരാബാദ്‌ ചാമ്പ്യൻപട്ടം സ്വന്തമാക്കിയത‌്.


പ്രധാന വാർത്തകൾ
 Top