18 July Thursday

റണ്ണില്ല മഴ മാത്രം...

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019

ന്യൂസിലൻഡിനെതിരായ മത്സരത്തിനെത്തിയ ഇന്ത്യൻ ആരാധകർ നോട്ടിങ്‌ഹാമിൽ മഴയത്ത്‌ കുട ചൂടിയപ്പോൾ

നോട്ടിങ‌്ഹാം
അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല, പ്രതീക്ഷിച്ചതുപോലെ ഇന്ത്യ–-ന്യൂസിലൻഡ‌് മത്സരം മഴ കൊണ്ടുപോയി. നോട്ടിങ‌്ഹാമിൽ കനത്ത മഴകാരണം ടോസ‌് ഇടാൻ പോലുമായില്ല. ഇരു ടീമുകളും പോയിന്റ‌് പങ്കുവച്ചു. നാല‌് കളിയിൽ ഏഴ‌് പോയിന്റുമായി ന്യൂസിലൻഡ‌് ഒന്നാമത‌് തുടർന്നു. ഇന്ത്യ മൂന്ന‌് കളിയിൽ അഞ്ച‌് പോയിന്റുമായി മൂന്നാമതും.

ഈ ലോകകപ്പിൽ മഴകാരണം ഉപേക്ഷിക്കുന്ന മത്സരങ്ങളുടെ എണ്ണം നാലായി. പാകിസ്ഥാൻ–-ശ്രീലങ്ക, ബംഗ്ലാദേശ‌്–-ലങ്ക, വെസ‌്റ്റിൻഡീസ‌്–ദക്ഷിണാഫ്രിക്ക മത്സരങ്ങളും മഴകാരണം ഉപേക്ഷിച്ചിരുന്നു. ഈയാഴ‌്ച ഇനി നടക്കാനിരിക്കുന്ന എല്ലാ മത്സരങ്ങൾക്കും മഴ ഭീഷണിയുുണ്ട‌്. അപ്രതീക്ഷിത മഴ പല ടീമുകളുടെയും സാധ്യതകളെ കാര്യമായി ബാധിച്ചു. സെമി, ഫൈനൽ മത്സരങ്ങൾക്കു മാത്രമേ പകരദിനങ്ങളുള്ളൂ.

നോട്ടിങ‌്ഹാമിൽ ദിവസങ്ങളായി മഴയാണ‌്. കളിദിനവും മഴ തോർന്നില്ല. രാവിലെ അൽപ്പസമയം തോർന്നപ്പോൾ അമ്പയർമാർ പരിശോധന നടത്തി. പുറംക‌‌ളത്തിൽ ചെളി കെട്ടിനിന്നു. ക‌ളിയേക്കാൾ കളിക്കാരുടെ സുരക്ഷയാണ‌് മുഖ്യമെന്ന‌ായിരുന്നു അമ്പയർമാരുടെ പ്രതികരണം. ഇന്ത്യൻ സമയം രാത്രി 7.30 വരെ കാത്തിരുന്നിട്ടും കാര്യമുണ്ടായില്ല. ശേഷം കളി ഉപേക്ഷിച്ചതായി ഔദ്യോഗിക അറിയിപ്പ‌് വന്നു.

ഇന്ത്യക്ക‌് അടുത്ത മത്സരം ഞായറാഴ‌്ചയാണ‌്. പാകിസ്ഥാനുമായിട്ടാണ‌് കളി. മാഞ്ചസ‌്റ്ററാണ‌് വേദി. ന്യൂസിലൻ‌ഡ‌് 19ന‌് ദക്ഷിണാഫ്രിക്കയെ നേരിടും.


പ്രധാന വാർത്തകൾ
 Top