28 September Thursday

മെസിക്ക്‌ 
കൂവൽ ; അപമാനിച്ച്‌ പിഎസ്‌ജി ആരാധകർ

വെബ് ഡെസ്‌ക്‌Updated: Monday May 15, 2023


പാരിസ്‌
ലയണൽ മെസിയെ വീണ്ടും അപമാനിച്ച്‌ പിഎസ്‌ജി ആരാധകർ. ഫ്രഞ്ച്‌ ഫുട്‌ബോൾ ലീഗിൽ അയാക്കിയോക്കെതിരായ മത്സരത്തിനിടെ സ്വന്തം തട്ടകത്തിൽ ഒരുകൂട്ടം ആരാധകർ മെസിയെ കൂവി വിളിച്ചു. രണ്ടാഴ്‌ചത്തെ വിലക്കിനുശേഷം ആദ്യമായാണ്‌ അർജന്റീന ക്യാപ്‌റ്റൻ പാരിസുകാർക്കായി കളത്തിലെത്തിയത്‌. കളിക്കുമുമ്പെ മെസിയുടെ പേര്‌ വിളിച്ചപ്പോഴും കളിക്കിടെ പന്ത്‌ കിട്ടിയപ്പോഴുമെല്ലാം കൂവലുണ്ടായി. ഈ സീസണോടെ മുപ്പത്തഞ്ചുകാരൻ ടീം വിടുമെന്നുറപ്പാണ്‌. മത്സരത്തിൽ അഞ്ച്‌ ഗോളിന്‌ ജയിച്ച്‌ പിഎസ്‌ജി കിരീടത്തിലേക്ക്‌ ഒരുപടികൂടി അടുത്തു. കിലിയൻ എംബാപ്പെ ഇരട്ടഗോൾ നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top