25 May Wednesday

നാലാമനാകാൻ പോര് കനക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022


ലണ്ടൻ
രണ്ട്‌ കളിശേഷിക്കെ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ നാലാംസ്ഥാനത്തിനായി കടുത്ത പോരാട്ടം. അഴ്‌സണലും ടോട്ടനം ഹോട്‌സ്‌പറുമാണ്‌ നാലാമതായി അവസാനിപ്പിച്ച്‌ ചാമ്പ്യൻസ്‌ ലീഗ്‌ യോഗ്യതയ്‌ക്കായി ഒരുങ്ങുന്നത്‌. ഏറ്റവുംഒടുവിൽ അഴ്‌സണലിനെ മൂന്ന്‌ ഗോളിന്‌ തകർത്ത്‌ ടോട്ടനം കരുത്തുകാട്ടി. 66 പോയിന്റുമായി അഴ്‌സണലാണ്‌ നാലാമത്‌. 65 പോയിന്റുമായി ടോട്ടനം അഞ്ചാമതും. അഴ്‌സണലിന്‌ ശേഷിക്കുന്ന രണ്ട്‌ കളികൾ കടുപ്പമാണ്‌. ന്യൂകാസിൽ യുണൈറ്റഡും എവർട്ടണും. ടോട്ടനത്തിനാകട്ടെ അവസാനക്കാരായ ബേൺലിയും നോർവിച്ച്‌ സിറ്റിയുമാണ്‌ എതിരാളികൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top