04 July Saturday

ബാബർ അസം പാക്‌ ഏകദിന ക്യാപ്‌റ്റൻ

വെബ് ഡെസ്‌ക്‌Updated: Thursday May 14, 2020


ലാഹോർ
ഇരുപത്തഞ്ചുകാരൻ ബാബർ അസമിനെ ഏകദിന ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റനായി നിയമിച്ച്‌ പാകിസ്ഥാൻ. സർഫ്രാസ്‌ അഹമ്മദിന്‌ പകരക്കാരനായാണ്‌ വലംകൈയൻ ബാറ്റ്‌സ്‌മാനെ ക്യാപ്‌റ്റനാക്കിയത്‌. നിലവിൽ ട്വന്റി–-20 ടീമിന്റെ നായകനും ബാബറാണ്‌.

ടെസ്റ്റ്‌ ക്യാപ്‌റ്റനായി അസർ അലി തുടരും. പ്രമുഖ താരങ്ങളായ മുഹമ്മദ്‌ ആമിർ, വഹാബ്‌ റിയാസ്‌, ഹസൻ അലി എന്നിവരെ വാർഷിക കരാറിൽ നിന്ന്‌ പാകിസ്ഥാൻ ഒഴിവാക്കി.

ഒരു വർഷത്തേക്കാണ്‌ ബാബറിന്‌ ഏകദിന ടീമിന്റെ ചുമതല നൽകിയിരിക്കുന്നത്‌. എഴുപത്തിനാല്‌ ഏകദിനങ്ങളിൽ ദേശീയ കുപ്പായമണിഞ്ഞ ബാബർ പുതുതലമുറയിലെ മികച്ച ബാറ്റ്‌സ്‌മാൻമാരിൽ ഒരാളായാണ്‌ പരിഗണിക്കപ്പെടുന്നത്‌. 2012 അണ്ടർ 19 ലോകകപ്പിൽ പാക്‌ ക്യാപ്‌റ്റനായിരുന്നു.
 


പ്രധാന വാർത്തകൾ
 Top